എഴാച്ചേരി;രാമപുരം ഗ്രാമപഞ്ചായത്തിലെ ഏഴാച്ചേരി ഫാത്തിമാഗിരി കുടിവെള്ള വിതരണ പദ്ധതിക്ക് ജലവിഭവ വകുപ്പിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു.200 ൽ പരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഫാത്തിമാഗിരി കുടിവെള്ള പദ്ധതി.ദിവസേന ഒന്നേകാൽ ലക്ഷം ലിറ്ററോളം ജലം ഈ പദ്ധതിയിൽ നിന്നും വിതരണം ചെയ്തു വരുന്നു.
വേനലിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തിന് വലിയൊരു ആശ്വാസമാണ് പുതിയ കിണറും, പമ്പുസെറ്റും.ടാങ്കും അനുബന്ധ ഉപകരണങ്ങളും.തുടർപ്രവർത്തനങ്ങൾക്കായി തുക ലഭ്യമാകുന്നതോടെ ഇതെല്ലം സാധ്യമാകും. മുൻ ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലി,ഡിവിഷൻ ബ്ളോക് മെമ്പർ സ്മിത അലക്സ്.അലക്സി തെങ്ങുംപള്ളികുന്നേൽ തുടങ്ങിയവർ ജോസ് കെ മാണി എംപി മുഖാന്തിരം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെ തുടർന്നാണ്
പദ്ധതിക്കായി 20 ലക്ഷം കൂടി ഇപ്പോൾ അനുവദിച്ചത്.പദ്ധതിയോട് അനുബന്ധിച്ചുള്ള കുഴൽക്കിണറിൻറെ നിർമ്മാണ പ്രവർത്തനം ഇതിനോടകം പൂർത്തിയായതായും മറ്റു നിർമ്മാണ പ്രവർത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സൊസൈറ്റി പ്രസിഡൻറ് അലക്സി തെങ്ങും പള്ളികുന്നേൽ,സെക്രട്ടറി കെ എൻ നാരായണൻ,ജോസ് മാത്യു തേക്കുംകാട്ടിൽ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.