ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്.മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി സുപ്രധാന പല കേസുകളിലും വിധിപറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. ബാബരി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച ബെഞ്ചിലും അംഗമായിരുന്നു ഇദ്ദേഹം.
12 ഇടങ്ങളിലേക്കാണ് പുതുതായി ഗവർണർമാരെ നിയമിച്ചത്. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്സിന്റെ നിയമനം. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.