ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്രഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ . സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ചും അഴിമതികളിൽ അഴിയെണ്ണേണ്ടി വരും എന്ന് അഴിമതിക്കാരെ ഓർമിപ്പിച്ചുകൊണ്ടും ഇഡി നടപടിയെകുറിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടി.....
"കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ" എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു.....ഒന്നുകിൽ തൻ്റെ വിശ്വസ്ഥൻ്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്...
അല്ലെങ്കിൽ തൻ്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ.....! എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് ? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത് ?
ഉത്തരങ്ങൾ വരട്ടെ ,വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ......
സത്യമേവ ജയതേ !
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.