കണ്ണൂർ: തനിക്കെതിരേ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരം കളികൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും വാർത്ത തയ്യാറാക്കി കൊടുക്കുന്നത് തിരുവനന്തപുരത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘അവർ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതായി എനിക്കറിയാം. കുറച്ചുകാലമായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അതിനെ എതിർക്കാൻ ഞാൻ അശക്തനാണ്. ആരോഗ്യപ്രശ്നം ഉണ്ട്’ ഇ.പി ജയരാജൻ പറയുന്നു. ഇക്കാര്യങ്ങൾ പറയേണ്ട സമയത്ത് പറയുമെന്നും പുറത്തുപറയേണ്ടത് പുറത്തുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ ആദരിക്കൽ വീവാദം രാഷ്ട്രീയലക്ഷ്യത്തോടെ വാർത്തയാക്കി. ആരൊക്കെയാണ് അവിടെ ഉണ്ടായിരുന്നതെന്ന് ശ്രദ്ധിച്ചില്ല. സുഹൃത്തിന്റെ അഭ്യർഥന പ്രകാരമാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജൻ പറഞ്ഞു. സിപിഎം ജാഥയിൽ പങ്കെടുക്കാത്തതാണ് മറ്റൊരു വിവാദം. അതിൽ എല്ലാവരും പങ്കെടുക്കണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു.
പി. ജയരാജനുമായി ഒരു പ്രശ്നവുമില്ലെന്നും പാര്‍ട്ടി തന്നെ തഴയുന്നു എന്ന വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തില്ലങ്കേരിയെപ്പോലുള്ള പ്രശ്നങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പി.ബി അംഗാമാവാനും പാർട്ടി സെക്രട്ടറിയാവാനും പറ്റാത്തില്‍ വിഷമമുണ്ടെന്ന് വാർത്തകളിൽ കഴമ്പില്ല. അർഹതയുള്ള ആൾക്കാരെത്തന്നെയാണ് പാർട്ടി സ്ഥാനങ്ങൾ ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.