ഇപ്പോൾ ഏറെ നാളുകളായി സംഗീതത്തിലും സ്റ്റേജ് ഷോകളിലും ഉഷയെ കാണാറില്ല. കാരണം ?

 ചെന്നൈ;ഇന്ത്യയിലും വിദേശത്തും നിരവധി ആരാധകരുള്ള ഗായികയാണ് ഉഷ ഉത്തപ്പ്. വ്യത്യസ്‌തമായ ആലാപനശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഉഷ ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ ഏറെ നാളുകളായി സംഗീതത്തിലും സ്റ്റേജ് ഷോകളിലും ഉഷയെ കാണാറില്ല. ഗുരുതരമായ വൃക്കരോഗത്തിലാണ് താനെന്നും വൃക്ക മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു എന്നുമാണ് ഉഷ അവസാനമായി മാധ്യമങ്ങളോട് പറഞ്ഞത് .തമിഴ്നാട്ടിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഉഷ സംഗീതത്തിന്റെ വഴികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു ഉഷ ഉതുപ്പിന്റെ ആലാപനം.

എന്നാൽ ഈ പരുക്കൻ സ്വരം ഉഷയ്ക്ക് വിനയായിരുന്നു. ഉഷയുടെ ചെറുപ്പകാലത്ത് ശബ്ദം കാരണം സംഗീത ക്ലാസുകളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഗായികയെ മാറ്റിനിർത്തി. അതിനാൽ, ചെറുപ്പത്തിൽ ഉഷയ്ക്ക് ശാസ്ത്രീയ സംഗീത വിദ്യാഭ്യാസം ലഭിച്ചില്ല.എന്നാൽ ഈ ശബ്ദമാണ് ഉഷ ഉതുപ്പിനെ പിന്നീട് പ്രശസ്തയാക്കിയത്. പോപ്പ് സംഗീതത്തിന്റെ മനോഹരമായ ആലാപന ശൈലിയാണ് ഉഷാ ഉതുപ്പ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ഹിറ്റ് ഗാനങ്ങൾ 1970 കളിലും 80 കളിലും അലയടിച്ചു. ഉഷയുടെ ചടുലമായ സംഗീതം കൊൽക്കത്തയിലെ നൈറ്റ് ക്ലബ്ബുകളിൽ ഒരു വികാരമായി മാറിയ കാലഘട്ടത്തിലാണ് ചാക്കോ ഉതുപ്പിനെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും വിവാഹിതരായി.. മക്കൾ സണ്ണി അഞ്ജലി. ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന ഗാനത്തിലൂടെയാണ് ഉഷാ ഉതുപ്പ് പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് ഉഷ ഉതുപ്പ് പറയുന്നു. മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ദീദി എന്ന് മലയാളികൾ വിളിക്കുന്ന ഉഷ ഉതുപ്പ് തന്റെ വേദനകളെകുറിച്ച് പ്രേക്ഷകരോട് പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !