മംഗളൂരു: ശക്തി നഗറിലെ സിറ്റി കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികള്‍. നഴ്സിങ് കോളജിലെ 150 ഓളം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഗ്യാസ് സ്ട്രബിള്‍ കാരണമാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കോളജിന്റെ വാദം. വിദ്യാര്‍ഥികളില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും മംഗളൂരുവിലെ നഴ്സിങ് കോളജില്‍ ഉണ്ടായത് ഭക്ഷ്യവിഷബാധ എന്നും സംശയിക്കുന്നു.
വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖമാണ് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉണ്ടായത്. തുടര്‍ന്ന്, 137 വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 52 വിദ്യാര്‍ഥികള്‍ എ.ജെ. ഹോസ്പിറ്റലിലും 42 വിദ്യാര്‍ഥികള്‍ കങ്കനാടി ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലിലും 18 വിദ്യാര്‍ഥികള്‍ കെഎംസി ഹോസ്പിറ്റലിലും 4 പേരെ യൂണിറ്റി ഹോസ്പിറ്റലിലും എട്ട് വിദ്യാര്‍ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. കോളജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്റീനില്‍ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്.
ഹോസ്റ്റലില്‍ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കേസ് ഒത്തുതീര്‍ക്കാനാണ് പോലീസും കോളജും ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പോലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.