പാലാ;തിരുഅന്തീനാട്ടപ്പന്റെ നവീകരണ കലശത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം നിർവ്വഹിക്കുവാൻ ബദരീനാഥ് ക്ഷേത്ര മേൽശാന്തി ( റാവൽജി ) ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി നാളെ ഫെബ്രുവരി 16 വൈകിട്ട് 5.30 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.
പൂർണ്ണകുംഭം നൽകി വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ഭക്തജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ നവീകരണ കലശ നോട്ടീസ് പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഈ പുണ്യമുഹൂർത്തത്തിനു സാക്ഷികളാക്കുവാൻ എല്ലാ നല്ലവരായ മഹാദേവ ഭക്തജങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.