ആലപ്പുഴ: ചാരിറ്റി സംഘടനയില്‍ പണം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. ഗുരുപുരം ആപ്പൂര് വെളിയില്‍ ഷെരീഫയുടെ സ്വർണ്ണാഭരണമാണ് തട്ടിപ്പ് സംഘം കവർന്നത് . വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വിധവകൾക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും ഈ സഹായം വാങ്ങി നൽകാമെന്നും പറഞ്ഞാണ് വയോധികയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തത്
മാസ്ക് ധരിച്ചെത്തിയ ഒരാളും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് തന്റെ പക്കൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പെന്ഷന് ആവശ്യത്തിനായി പോയി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് തട്ടിപ്പ് സംഘം വയോധികയെ സമീപിച്ചത്. രണ്ടുലക്ഷം രൂപ സഹായമായി ലഭിക്കാന്‍ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനല്കണമെന്നായിരുന്നു യുവാവ് വീട്ടമ്മയെ ധരിപ്പിച്ചിരുന്നത് .
പരാതിക്കാരിയുടെ വിശ്വാസ്യത നേടുന്നതിനായി ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്പവനുളള കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു. പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസില്‍ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. പറഞ്ഞതനുസരിച്ച് വയോധിക പണം വാങ്ങുന്നതിനായി ചൊവ്വാഴ്ച രാവിലെ സ്റ്റാൻഡിൽ എത്തുകയും. ഏറെനേരം കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ യുവാക്കള്‍ വരാതിരുന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ഭാരവാഹികളും ഇടപെട്ട് നോര്‍ത്ത് പൊലീസില്‍ പരാതി നല്കി.വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അറിയിച്ചു.
ഡെയ്ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.