അഗര്‍ത്തല: സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ഉപയോഗശൂന്യമായ സംഗീതോപകരണങ്ങളാണ് ഇരുപാര്‍ട്ടികളുമെന്ന് രാജ്നാഥ് സിങ് പരിഹസിച്ചു. തൃപുരയില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ്പ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ത്രിപുരയിൽ ഒരു പാര്‍ട്ടി ഓടക്കുഴലും മാറ്റൊരു പാര്‍ട്ടി സിത്താറുമാണ്. കമ്പി പൊട്ടിയ സിത്താറാണ് സിപിഐഎം. കോണ്‍ഗ്രസ് നിറയെ തുളകള്‍ വീണ ഓടക്കുഴലാണ്. രണ്ടിലും സഗീതമല്ല അപശബ്ദങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു . കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് ഭയവും പട്ടിണിയും അഴിമതിയും സര്‍വ സാധാരണമായിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ്
മാറ്റങ്ങളുണ്ടായത്. അഞ്ച് വര്‍ഷം ബിജെപിക്ക് അവസരം നല്കിയപ്പോള് തൃപുരയുടെ മുഖച്ഛായ മാറ്റി. ഇനിയും അഞ്ച് വര്‍ഷം അവസരം തന്നാല്‍ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു .ഭരണത്തിലിരുന്നപ്പോള്‍ പാവപ്പെട്ടവരെ സിപിഐഎം ചൂഷണം ചെയ്തെന്ന് രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. ത്രിപുരയില്‍ പഴയ പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത സിപിഐഎം ആദ്യമത് കേരളത്തില്‍ നടപ്പാക്കി കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഡെയ്ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.