ആലുവ: പ്രസിദ്ധമായ ആലുവ ശിവരാത്രി ഇന്ന്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ആലുവ നഗരസഭയും ഒരുക്കിയിരിക്കുന്നത്. ബലി തർപ്പണത്തിനായി പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുങ്ങിയിട്ടുണ്ട്. ഇന്ന് തുടങ്ങുന്ന ബലിതർപ്പണം തിങ്കളാഴ്ച രാവിലെ 11 മണി വരെ തുടരും.
ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്നു.
ആയിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ബലി തർപ്പണത്തിനെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. ജില്ല കളക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിലയിരുത്തി.
ഭക്തജനങ്ങളുടെ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ആലുവയിലേക്ക് പ്രത്യേക ട്രെയിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ന് മെട്രോ സർവ്വീസ് രാത്രി 11.30 വരെ നീട്ടിയിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസം മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.