ജനപ്രിയ’ മദ്യങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നു മന്ത്രി; വിറ്റതിൽ 70 ശതമാനവും വില കൂടിയതെന്നു കണക്കുകൾ

കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന തരത്തിൽ പെട്ട മദ്യത്തിനു വില കൂട്ടിയിട്ടില്ലെന്ന ന്യായീകരണവുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. കുപ്പിക്ക് 500 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണു സെസ്.

കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നായിരുന്നു നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ മന്ത്രിയുടെ ന്യായീകരണം. എന്നാൽ കേരളത്തിൽ 500 രൂപയ്ക്കു താഴെ വിലയുള്ള ഫുൾ കുപ്പി (750 മി.ലീ) മദ്യം ഒന്നു പോലും വിൽക്കുന്നില്ലെന്നതാണു യാഥാർഥ്യം.



കേരളത്തിൽ വിൽക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ മദ്യം സർക്കാർ തന്നെ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണ്. ഒരു ലീറ്ററിന്റെ കുപ്പിയിൽ മാത്രം എത്തുന്ന ഈ മദ്യത്തിനു വില 610 രൂപ. ഇതു കഴിഞ്ഞാൽ ഏറ്റവും വിലക്കുറവ് ലീറ്ററിന് 640 രൂപ വിലയുള്ള ബെർമുഡ റം ആണ്. ഇതും ചെറിയ അളവിൽ ലഭ്യമല്ല. പൈന്റ് (375 മി.ലീ), ക്വാർട്ടർ (180 മി.ലീ) അളവിലുള്ള ചില ബ്രാൻഡുകൾ മാത്രമാണ് 500 രൂപയ്ക്കു താഴെ ലഭ്യമായത്. 20 രൂപയും 40 രൂപയും സെസ് ഏർപ്പെടുത്തിയ വില വിഭാഗത്തിലുള്ള മദ്യമാണു സംസ്ഥാനത്ത് 70 ശതമാനവും വിൽക്കുന്നത്. എന്നാൽ 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന്റെ വിൽപന 8 ശതമാനം മാത്രമാണെന്നാണു മന്ത്രിയുടെ പ്രതികരണം.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !