കോഴഞ്ചേരി: 128-ാമത് മാരാമൺ കൺവൻഷന് പമ്പാ മണൽത്തീരത്ത് തുടക്കമായി. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഗായക സംഘത്തിൻ്റെ ഭക്തിനിർഭരമായ ഗാനശുശ്രൂഷയോടെയാണ് കൺവൻഷന് തുടക്കമായത്. ഇനി വരുന്ന ഒരാഴ്ചക്കാലം ആത്മീയതയുടെ പകലുകൾക്കാണ് പമ്പാ മണൽത്തീരം വേദിയാകുക. തുടർച്ചയായി സംഘടിപ്പിക്കുന്ന മാരാമൺ കൺവൻഷൻ മനുഷ്യ തീരുമാനങ്ങൾക്ക് അതീതമായ ദൈവീക പദ്ധതിയാണെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എല്ലാ ദിവസവും രാവിലെ ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. തിങ്കളും ചൊവ്വയും ഉച്ചയ്ക്കു ശേഷം പൊതുവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരായ യോഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ യുവവേദി യോഗങ്ങളും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.