മൂന്നിലവ്: പഞ്ചായത്തിലെ മേച്ചാലിൽ തീ പിടിച്ച് വീട് കത്തിനശിച്ചു. മച്ചിയാനിക്കൽ എം.ജെ. തോമസിന്റെ വീടിനാണ് വ്യാഴാഴ്ച രണ്ട് മണിയോടെ തീപിടിച്ചത്. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചു.
തോമസും കുടുംബവും തൊടുപുഴ മുട്ടത്താണ് താമസം. മേച്ചാൽ പ്രദേശത്തെ ആദ്യകാല വീടായിരുന്നു. 100 വർഷത്തിലധികം പഴക്കമുള്ള 2000 സ്‌ക്വയർ ഫീറ്റ് വിസ്ത്രീർമുള്ള അറയും നിരയുമുള്ള ഓടു മേഞ്ഞ വീടായിരുന്നു. വീട്ടുപകരണങ്ങളും കാർഷികോപകരണങ്ങളും 1000 കിലോ റബ്ബർ ഷീറ്റും ഒട്ടുപാലും കാപ്പിക്കുരു, കുരുമുളത് എന്നിവയും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കുവാൻ കാരണമായി കരുതുന്നത്.
മൂന്നിലവ് പാലവും റോഡും തകർന്നു കിടക്കുന്നതിനാൽ മങ്കൊമ്പ് അമ്പലം ജംങ്ഷൻ വഴി 20 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇത് നാശനഷ്ടം വർദ്ധിക്കുവാൻ കാരണമായി നാട്ടുകാർ പറയുന്നു. ഈ റോഡും പാലവും പുനർനിർമ്മിക്കണമെന്ന് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് നാട്ടുകാർ. വേനൽ കടുക്കുന്നതോടെ തീപിടുത്തം സ്ഥിരമായുണ്ടായന്ന ഈ പ്രദേശത്ത് പാലം തകർന്നുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.