കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. രാവിലെ എട്ടേകാലിനാണ് മയ്യനാട് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടത്. കല്ലുകുഴിക്കും ഉമയനല്ലൂരിനും ഇടയിൽ വച്ച് നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 18 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.
വാഹനത്തിന്റെ ചില്ലുകളും വലത് വശവും പൂർണമായി തകർന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം, ഇടറോഡിൽ നിന്ന് സ്‌കൂട്ടർ അമിതവേഗത്തിൽ വന്നപ്പോൾ ബസ്സിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഡ്രൈവറുടെ വാദം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടി എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.