പാമ്പാടി: പ്രസാര്‍ ഭാരതി കോര്‍പ്പറേഷനു കീഴിലുള്ള ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുള്ള പരിപാടികളും സാങ്കേതികവിദ്യയും കാലാനുസൃതം പരിഷ്കരിച്ച് ഉടന്‍ തന്നെ പുന:രവതരിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ. ഡോ. എല്‍. മുരുകന്. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍ രചിച്ച മന്നത്ത് പദ്മനാഭന് എന്ന ജീവചരിത്ര ഗ്രന്ഥം മന്നത്തിന്റെ 143-ാം ജന്മദിന ദിവസത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണിക്ക് നല്കി കേന്ദ്ര മന്ത്രി ഡോ. എല്‍. മുരുകന് പ്രകാശിപ്പിച്ചു.
യുഎസ് എംബസിയും ഐഐഎംസിയും ചേര്‍ന്ന് പ്രൊഫഷനല്‍ മികവിനായി കോട്ടയം കേന്ദ്രത്തില്‍ നടത്തിയ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം ക്യാംപസില്‍ ഒരു തെങ്ങിന്‍തൈ നടുകയും ഫലകം പ്രകാശിപ്പിക്കുകയും ചെയ്തു.
ഐഐഎംസി റീജനല്‍ ഡയറക്ടര്‍ പ്രഫ. ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഐഐഐടി റജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്, അദ്ധ്യാപികമാരായ ആഷിഖ സുല്‍ത്താന, പി.എസ്. ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.