കോട്ടയം : കഴിഞ്ഞ 5 വർഷത്തിനിടെ വില കുറഞ്ഞ ഉത്പന്നങ്ങളിലൊന്നായി റബർ മാറികഴിഞ്ഞു. ഇതോടെ കർഷകരുടെ ജീവിതവും താറുമാറായി.
മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു റബർ വില കൂപ്പു കുത്തിയതോടെ കർഷകർ ദുരിതപ്പെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില മൂന്നും നാലും ഇരട്ടിയായതോടെ നിത്യചെലവിനുപോലും കർഷകർ ബുദ്ധിമുട്ടുകയാണ്.
ഈവർഷമാദ്യം കിലോയ്ക്ക് 176 രൂപയായിരുന്ന വില കഴിഞ്ഞദിവസങ്ങളിൽ 130 രൂപ നിലവാരത്തിലേക്കു കൂപ്പുകുത്തിയതാണു കർഷകരെ വേദനിപ്പിച്ചത്. ഉത്പാദനം ഉയർന്ന് വരുമാനം ഇരട്ടിയാകേണ്ട സമയത്താണ് ഈ വിലത്തകർച്ച. റബർവില മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്കു വീണു. ഈ മാസം ഇതുവരെ ആറു രൂപ ഇടിഞ്ഞു.
കർഷകരെ സംരക്ഷിക്കേണ്ട സര്ക്കാര് പിന്നാക്കം പോയതും കർഷക പാർട്ടികൾ പോലും കർഷകരെ മറന്നതും കർഷകർക്ക് ദുരിതം പൂർണമാക്കി.
അനുകൂലമായ തീരുമാനങ്ങൾ എടുക്കാതെ കേരളവും കേന്ദ്രവും വിലസ്ഥിരത പദ്ധതി വേഗത്തിലാക്കാതെ സംസ്ഥാന സർക്കാരും നീങ്ങുന്നത് കർഷകർ കൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതരാക്കിയിരിക്കുയാണ്. ഏറെപേരും മറ്റുകൃഷിയിലേക്കു മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.