ഇടുക്കി: വെള്ളക്കാരൻ്റെ "കെണിയിൽ " അകപ്പെട്ട കേരളം !!!
97ലക്ഷത്തോളം ഏക്കർ വിസ്തീർണം വരുന്ന ഭൂപ്രദേശമാണ് കേരള സംസ്ഥാനം. ഇതിൽ 28.5 ലക്ഷത്തിനടുത്ത് ഏക്കർ ഭൂമി റിസർവ് ഫോറസ്റ്റ് ആണ്.
വിവിധ വിദേശ, സ്വദേശ, കമ്പനികളുടെ കൈവശം തോട്ട വ്യവസായം നടത്തുന്നതിന് നൽകപ്പെട്ട 15 ലക്ഷം (കണക്കിൽ 12 ) ഏക്കറിനടുത്ത് വരുന്ന ഭൂമിയും, 50 മീറ്റർ ഹൈവ്വേ മുതൽ 2 മീറ്റർ വരെ വരുന്ന പതിനായിരക്കണക്കിന് കിലോമീറ്ററുകൾ വരുന്ന റോഡുകൾ, ആയിരക്കണക്കിന് KM വരുന്ന റെയിൽ പാളങ്ങൾ , പ്രധാനപ്പെട്ട 44 നദികളും, നേരിയ അളവ് വ്യത്യാസമുള്ള നൂറ് കണക്കിന് തോടുകളും, കനാലുകളും, 16000 ഏക്കർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി അണക്കെട്ട് ഉൾപ്പെടെ 62 ഓളം അണകെട്ടുകളും, ഇതിൻ്റെയെല്ലാം പുറംമ്പോക്കുകളും, കേന്ദ്ര, സംസ്ഥാന സർക്കാർ പൊതു മേഘലാ സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും കൂടികൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവ് കൂട്ടുമ്പോൾ ഏകദേശം 60 ലക്ഷം ഏക്കർ ഭൂപ്രദേശം ഗവ: അധീനതയിൽ ആണ് കേരളത്തിൽ നിലനിൽക്കുന്നത് .
ബാക്കി വരുന്ന 37 ലക്ഷം ഏക്കറിൽ 8 ലക്ഷം ഏക്കർ പാടശേഖരം ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള 29 ലക്ഷം ഏക്കറാണ് ഒരു കോടിക്കടുത്ത് കുടുംബങ്ങളിലായി ജീവിക്കുന്ന മൂന്നരക്കോടി ജനങ്ങൾക്ക് താമസത്തിനും, സാമൂഹിക ജീവിതത്തിനും വേണ്ടി അവശേഷിക്കുന്നത്.
ഇതിന് ശേഷം 625 കി:മീ: ദൂരം വരുന്ന തീരദേശവും 125 കി: മി: വരുന്ന കായൽ തീരവും ചേർന്ന് 500 മീറ്റർ CRZ ആയി 2011 ൽ പ്രഖ്യാപിച്ചതിലൂടെ ഒരു ലക്ഷം ഏക്കർ നിരോധിത മേഘലയായി മാറി..
2007 ൽ ശ്രീ ബിനോയ് വിശ്വം EFL നിയമത്തെ ഉപയോഗിച്ച് 50000 ഏക്കർ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കിയതും, വട്ടവടയിൽ കുറിഞ്ഞി സാങ്ജ്വറിയുടെ പേരിൽ 3000 ഏക്കർ പിടിച്ചെടുത്തതും ആയിരക്കണക്കിന് കർഷകരെ വഴിയാധാരമാക്കി കൊണ്ടാണ്.. ഇദ്ദേഹമടക്കമുള്ള ഭരണകൂടങ്ങൾ നൽകിയ പ്രോത്സാഹനവും, റിപ്പോർട്ടുകളും 2013 ൽ 123 വില്ലേജുകളിൽ കസ്തൂരി രംഗൻ്റെ വേഷത്തിൽ അവതരിച്ചത് ഡമോക്ലസി ൻ്റെ വാൾപോലെ ഇന്നും മലയോര നിവാസിയുടെ പ്രത്യകിച്ച് ഇടുക്കി ജില്ലയുടെ തലക്ക് മുകളിൽ തൂങ്ങി ആടുന്നു..!
2016 ആയപ്പോഴേക്കും 'വ്യാപാരി, വ്യവസായി' സംഘത്തിലേക്ക് , വനം വകുപ്പിനോടൊപ്പം നമ്മുടെ റവന്യു വകുപ്പും കൂട്ട് ചേർന്നതോടെ വ്യാപാരം കൊഴുത്തു .. വിദേശ വരുമാനത്തോടൊപ്പം ആഭ്യന്തര വരുമാനവും വർദ്ധിപ്പിച്ച് നീങ്ങിയതിനൊപ്പം അധികാരത്തെ ഉപയോഗിച്ച് നട്ടുവളർത്തിയ സർവ്വീസ് സംഘടനയും കൂടി ചേർന്നപ്പോൾ കേരളത്തിൽ പകരം വെക്കാനില്ലാത്ത തരത്തിൽ ഒരു ഭീകര സംഘം രൂപപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം.
1960 ന് ശേഷം നൽകിയ പട്ടയങ്ങളിൽ നിർമ്മാണം നിരോധിച്ചും, കൃഷിക്കാരൻ്റെ മരങ്ങൾ മുറിക്കുന്നത് നിരോധിച്ചും ഇടുക്കിയിൽ ആഘോഷം തുടരവേ .. 2018ലെ പ്രളയത്തെ ശാസ്ത്ര വക്രീകരണത്തിലൂടെ ആയുധമാക്കാൻ ഈ അധികാര കൂട്ടത്തിന് കഴിഞ്ഞു ..
അതോടെ 40° ചെരിവ് പ്രദേശങ്ങളിൽ നിർമ്മാണം നിരോധിച്ച് 2018 ഡിസംബറിൽ ഉത്തരവിറങ്ങി.. 625 വില്ലേജുകളിലെ പകുതി ഭൂമിയും ഈ ഗണത്തിൽ വരുന്നതാണ് .. കഴിഞ്ഞ 60 വർഷക്കാലമായിട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റബ്ബറടക്കമുള്ള തോട്ടങ്ങൾ മുറിച്ച് വിറ്റത് ചട്ടമറിയാതെ വാങ്ങുകയും നിർമ്മാണങ്ങൾ നടത്തുകയും ചെയ്ത ആയിരക്കണക്കിന് കേസുകളിൽ പട്ടയം റദ്ദ് ചെയ്ത് പിടിച്ചെടുക്കാൻ ഇറക്കിയ ഉത്തരവും ഇക്കാലയളവിലാണ്:
കേരളത്തിൽ മതസ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥിയില്ലാത്തതു കൊണ്ട് നിയമവിരുദ്ധമായി മത സ്ഥാപനങ്ങൾ നിർമ്മിച്ചതും ഈ ഗണത്തിൽ വരും എന്ന് കണ്ടെത്തുകയും അവ നിയമപരമാക്കി മാറ്റുന്നതിന് ഒരു ഏക്കർ വരെയുള്ള ഭൂമി മാർക്കറ്റ് വിലയുടെ ഇരട്ടി പിഴ ഈടാക്കി വിട്ടുനൽകാനും ബാക്കി പിടിച്ചെടുക്കാനും ഉള്ള ഉത്തരവും റവന്യു വകുപ്പ് ഇക്കാലത്ത് ഇറക്കിയത് മത നേതാക്കൾ അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ലന്നതാണ് സത്യം ..
ഇതിനിടയിലാണ് 215000 ഏക്കർ ഭൂപ്രദേശം ഏലതോട്ടത്തിൻ്റെ പേരിൽ റിസർവ്വ് വനമാക്കാൻ വനം വകുപ്പ് സർവ്വേ ആരംഭിച്ചിരിക്കുന്നത് . അതിനിടയിൽ സംസ്ഥാനത്ത് വന്യ ജീവി സങ്കേതങ്ങളുടെ പേരിൽ 23 ബഫർ സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
അതിൽ 8 സങ്കേതങ്ങൾ ഇടുക്കിയിലാണ്.
"10KM " എയർ ഡിസ്റ്റൻസ് ഉദ്ദേശിക്കുന്ന ബഫർ സോണിൻ്റെ ആദ്യപടി 1 KM ൽ തുടങ്ങുമ്പോൾ ഇടുക്കി ജില്ലക്ക് 50000 ഏക്കർ വനഭൂമിയായി മാറുന്ന സ്ഥിതി വരും.
അഞ്ച് ലക്ഷം ഭവനരഹിതരുള്ള കൊച്ചു കേരളം 3.5 കോടി ജനതയെ ഉൾകൊള്ളാൻ കഴിയാതെ പോകുന്നിടത്ത്, ഇതുകൊണ്ടെല്ലാം ഭരണകൂടവും, മാദ്ധ്യമങ്ങളും, ബുദ്ധിശൂന്യ പരിസ്ഥിതിവാദികളും .ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല.!!!!
നാമോരോരുത്തരും ആധുനിക ജീവിത സൗകര്യങ്ങൾക്ക് പിന്നാലെ മുൻപിൻ നോക്കാതെ നടത്തുന്ന ഇടപാടുകളാണ് മാലിന്യമായി മാറുന്നത്:
3.5 ലക്ഷം മാസം ശംബളം വാങ്ങുന്ന ചീഫ് സെക്രട്ടറി ഉണ്ടാക്കുന്ന മാലിന്യം 3000 രൂപ ചിലവിൽ ഒരു മാസം കഴിച്ചുകൂട്ടുന്ന ഒരു സാധാരണക്കാരൻ സൃഷ്ടിക്കുന്നില്ല.
വ്യാപകമായി A/C ഉപയോഗിക്കുമ്പോൾ വായു തന്മാത്രയിലെ തണുത്ത തന്മാത്രകളെ പിടിച്ചു വക്കുകയും ചൂട് തന്മാത്ര പുറം തള്ളുകയും ചെയ്യുമ്പോൾ അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നു .
എന്ത് കൊണ്ട് കോടിക്കണക്കിന് AC കൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കി കൂടാ..?
45000 Sq feet വീട് പണിത വയനാട്ടിലെ അറക്കൽ ജോയിക്കൊപ്പമെത്താൻ മത്സരിക്കുന്ന മലയാളിക്ക് വീടിന് പരിധി നിശ്ചയിക്കാൻ എന്ത് കൊണ്ട് അധികാരികൾ മടിക്കുന്നു.
വനത്തിൻ്റെ 6 ഇരട്ടി പ്രാധാന്യമുള്ള പാടങ്ങൾ 2765 ഏക്കർ കരയാക്കി മാറ്റാൻ ഈ സർക്കാർ അനുമതി നൽകിയത് എറണാകുളമടക്കമുള്ള പ്രദേശത്തല്ലെ?
ആവശ്യത്തിന് പണം കിട്ടിയാൽ തീരുന്ന പ്രശ്നമണോ നിങ്ങൾ ഉദ്ദേശിക്കുന്ന പരിസ്ഥിതി ... തലതിരിഞ്ഞ നിയമ വ്യവസ്ഥകൾ നിങ്ങൾ പാസ്സാക്കിക്കോളൂ, പക്ഷേ ഞങ്ങൾ ഇടുക്കി ജില്ലയിലെ മനുഷ്യർ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നും, എങ്ങനെ കിടപ്പാടം കെട്ടണമെന്നും, എങ്ങനെ കൃഷിപ്പണി നടത്തി ഉപജീവനം നടത്തണം എന്നും പറഞ്ഞ് തരൂ ... ???
കടപ്പാട്:
റസ്സാക്ക് ചൂരവേലി
ചെയർമാൻ
അതിജീവന പോരാട്ട വേദി
വെള്ളത്തൂവൽ ഇടുക്കി.
(വായന ശേഷം ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കണേ ...)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.