ന്യൂഡൽഹി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 % സംവരണം ഏർപ്പെടുത്തിയത് സുപ്രീം കോടതി ശരിവെച്ചു. സംവരണം അനുവദിച്ചുള്ള ഭരണഘടനാ ഭേദഗതിയെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് പേർ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയാണ് പറഞ്ഞത്.
സംവരണം അനുവദിച്ചുള്ള ഭേദഗതി ഭരണഘടനയുടെ അന്തഃസത്തയെ ബാധിക്കില്ലെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. എന്നാൽ, മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് രവീന്ദ്ര ഭട്ട് വ്യത്യസ്ത വിധിയിൽ പറഞ്ഞു.
മുന്നാക്ക സംവരണം സംബന്ധിച്ച് 103-മത് ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്‌ത ഹർജികളിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഏഴു ദിവസം തുടർച്ചയായി വാദം കേട്ടശേഷമാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്രഭട്ട്, ബേലാ എം. ത്രിവേദി, ജെ.ബി. പർധിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 % സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.
പൊതു ജോലികളിലും പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം 3:2 വിഭജന വിധിയിൽ സുപ്രീം കോടതി തിങ്കളാഴ്ച ശരിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.