കൊഴുവനാൽ: പഞ്ചായത്തിൽ കത്തുകൾ പാതാളത്തിലേയ്ക്കു പോകുന്നതും ഫയലുകൾ ആകാശത്തു നിന്ന് വരുന്നതും അദ്ഭുതമാകുന്നു..... കൊഴുവനാൽ പഞ്ചായത്തിലെ പ്രതിപക്ഷാംഗം അഡ്വ. അനീഷ് ജി ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയെപ്പറ്റി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
അഡ്വ. അനീഷ് ജി. എഴുതുന്നു; പച്ചക്കള്ളം പ്രചരിപ്പിച്ചിട്ട് ഉരുണ്ടു കളിക്കുന്നവരോട് എന്തു പറയാൻ.....? ഇവരൊക്കെ ജനപ്രതിനിധികളാണോ?
ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന കമ്മറ്റിയിലെ രണ്ടാമത്തെ അജണ്ടയായ മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിലുള്ള ചക്കളത്തിൽ പോര് അപഹാസ്യവും നാണക്കേടുമാണ് ഉണ്ടാകുന്നത്.
അതിനാൽ ഇപ്പോൾ നാടു മുഴുവൻ പ്രചരിക്കുന്ന ഇവർ തമ്മിലുള്ള ശബ്ദ സന്ദേശങ്ങളുടെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഞങ്ങൾ ബി.ജെ.പി മെമ്പർമാർ ആവശ്യപ്പെട്ടു... ആയതിലേയ്ക്കായി ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച കത്തും മറ്റ് അനുവാദം നൽകിയ രേഖകളും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതൊന്നു തരാൻ സാധ്യമല്ല എന്നും അവ കാൺമാനില്ല എന്നുമുള്ള നിഷേധാത്മക നിലപാടാണ് ഭരണ നേതൃത്വം സ്വീകരിച്ചത്.
ഈ അജണ്ട ചട്ടവിരുദ്ധവും, കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഞങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് എന്നും ഞങ്ങൾ എന്തും ചെയ്യും എന്ന ധാർഷ്ട്യം കലർന്ന മറുപടിയാണ് ഭരണ നേതൃത്വത്തിൽ നിന്നുണ്ടായത്.
പിന്നീടാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് വൈദ്യുതീ കരണത്തിന് നൽകാനുള്ള ഫയൽ കമ്മറ്റിയിൽ പെട്ടെന്ന് കൊണ്ട് വന്നത്. ഇത് ആര് ആർക്ക് കൊടുത്തു? അതിൽ ആര് നമ്പർ ഇട്ടു? എന്നു പോലും അറിയാത്ത ഒരു രേഖ തട്ടിക്കൂട്ടി എത്തിച്ചു.
ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കണം എന്ന നിലപാട് ബി.ജെ.പി പ്രതിനിധി അഡ്വ. ജി അനീഷ് എന്ന ഞാൻ ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് ഉരുണ്ടു കളിച്ചു.
ഹൈമാസ്റ്റ് ലൈറ്റിൻ്റെ കാര്യത്തിൽ പ്രസിഡന്റാണോ, ജില്ലാ പഞ്ചായത്ത് മെമ്പറാണോ കള്ളം പറയുന്നത് എന്നത് തെളിയിക്കണം എന്ന് ബി. ജെ. പി ആവശ്യപ്പെട്ടപ്പോഴാണ് കത്ത് ഭൂമിക്കടിയിലേയ്ക്ക് താഴ്ന്ന് പോകുന്നതും ഫയൽ ആകാശത്ത് നിന്ന് വരുന്ന അദ്ഭുത പ്രതിഭാസവും ദൃശ്യമായതെന്ന് അഡ്വ. അനീഷ് പരിഹസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.