നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ 29 വയസുള്ള ഗബ്രിയേൽ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.
റാലെയുടെ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 9 മൈൽ (ഏകദേശം 14 കിലോമീറ്റർ) അകലെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവെച്ചുവെന്നു പറയപ്പെടുന്ന .പതിനഞ്ചുകാരൻ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലാണ്.
![]() |
AUSTIN THOMSON (CIRLED) & BROTHER JAMES THOMSON |
കൊല്ലപ്പെട്ട അഞ്ചു പേരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്ക്തി വെടിവെപ്പ് നടത്തിയ പ്രതിയുടെ 16 വയസുള്ള സഹോദരൻ ജെയിംസ് തോംപ്സൺ, നിക്കോൾ കണ്ണേർസ് 52, മറിയ മാർഷൽ 34 , സൂസൻ 49 എന്നിവരാണെന്ന് പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂസ് റിവർ ഗ്രീൻവേയിൽ ഒക്‌ടോബർ 13ന് വൈകിട്ട് അഞ്ച് മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്. വെടിവെച്ചതിനു ശേഷം രക്ഷപെട്ട പ്രതി (ഓസ്റ്റിൻ തോംസൺ) യെ 2 മണിക്കൂറിനുശേഷം സംഭവസ്ഥലത്തു നിന്നും 2 മൈൽ അകലെ പോലീസ് പിടികൂടി. വെടിവയ്‌പ്പിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
പ്രതിയെ മുതിര്നവർക്കെതിരെ ചുമത്തുന്ന കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല . സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡൻ,പ്രഥമ വനിത ജിൽ എന്നിവർ ഉത്കണ്ഠ അറിയിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.