ഗൂഗിളിന് വൻ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). പ്ലേ സ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനു സിസിഐ ഒക്‌ടോബർ 25-ന് 936.44 കോടി രൂപ പിഴ ചുമത്തി. കഴിഞ്ഞയാഴ്ച്ചയും സിസിഐ സമാന കുറ്റത്തിന് (ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തതിന്) 1337 കോടി രൂപ പിഴ (fined) 1337 കോടി രൂപ പിഴ ചുമത്തിയിരുന്നു.
കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) തീരുമാനം അവലോകനം ചെയ്യുമെന്ന് ടെക് ഭീമനായ ഗൂഗിള്‍ (google) അറിയിച്ചു.
സിസിഐയുടെ തീരുമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും വലിയ തിരിച്ചടിയാകും. കൂടാതെ, ആന്‍ഡ്രോയിഡിന്റെ സുരക്ഷാ ഫീച്ചറുകളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും, ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും'' എന്നായിരുന്നു അന്ന് ഗൂഗിളിന്റെ പ്രതികരണം.
പിഴ ചുമത്തിക്കൊണ്ടുള്ള സിസിഐയുടെ ഉത്തരവിന് ശേഷമുള്ള ഗൂഗിളിന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ആന്‍ഡ്രോയിഡ് എല്ലാവര്‍ക്കും കൂടുതല്‍ ചോയ്സുകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ബിസിനസുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.
ആപ്പുകൾ വാങ്ങുന്നതിനോ ഇൻ-ആപ്പ് ബില്ലിംഗിനോ വേണ്ടി ഏതെങ്കിലും തേർഡ് പാർട്ടി ബില്ലിംഗ് അല്ലെങ്കിൽ പേയ്‌മെന്റ് പ്രോസസ്സിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആപ്പ് ഡെവലപ്പർമാരെ നിയന്ത്രിക്കരുതെന്ന് ടെക് ഭീമന് സിസിഐ നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ കമ്പനിയുടെ ആപ്പ് പേയ്‌മെന്റ് നയങ്ങൾ പരിഷ്‌ക്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 20 നാണ് നേരത്തേ സിസിഐ 1,337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഉപയോക്താക്കളിൽ തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുന്നതിനായിരുന്നു പിഴ.
2020 നവംബറിൽ പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കും ഗൂഗിൾ പ്ലേ സ്‌റ്റോറിന്റെ പേയ്‌മെന്റ് സിസ്റ്റം നിർബന്ധമായും ഉപയോഗിക്കേണ്ടി വരുന്നതിനെക്കുറിച്ച് അന്വേഷണത്തിന് CCI ഉത്തരവിട്ടിരുന്നു. ആപ്പ് ഡെവലപ്പർമാർക്ക് തങ്ങളുടെ താത്പര്യാർത്ഥം ഒരു പേയ്‌മെന്റ് പ്രോസസ്സിംഗ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണ് ഇതെന്ന് കമ്മീഷൻ പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആപ്പ് ഡെവലപ്പർമാരുടെ മേൽ അന്യായമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയും ഇതിലൂടെ ഗൂഗിൾ വ്യവസ്ഥകൾ ലംഘിക്കുകയാണെന്നും ഒക്ടോബർ 25ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.