നേപിഡോ: വെള്ളിയാഴ്ച വിമാനം ലാൻഡ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പ് മ്യാൻമാർ നാഷണൽ എയർലൈൻ വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായി. വിമാനത്തിലെ യാത്രക്കാരന് വെടിയുണ്ട തുളച്ചു കയറി പരിക്ക് പറ്റി. ലാൻഡിങ്ങിന് ശേഷം യാത്രക്കാരനെ മ്യാന്മാറിലെ ലോയ്കാവിലെ ആശുപത്രിയിലേക്ക് മാറ്റി. 3500 അടി ഉയരത്തിൽ പറന്ന വിമാനത്തിലെ യാത്രക്കാരന് ആണ് വെടിയേറ്റ് പരിക്ക്.
64 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് കണക്ക്. എയർപ്പോർട്ടിന്റെ നാല് മൈൽ വടക്ക് ഭാഗത്ത് എത്തിയപ്പോഴായിരുന്നു വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ വിമാനത്തിന്റെ ബോഡിയിൽ വലിയ ദ്വാരം രൂപപ്പെട്ടു. ബോഡി തുളച്ചെത്തിയ വെടിയുണ്ട യാത്രക്കാരന്റെ ചുണ്ടിന് ഗരുതര പരിക്കേൽപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
ആക്രമണം നടത്തിയത് വിമത തീവ്രവാദികളാണെന്നായിരുന്നു മ്യാന്മാറിൽ ഭരിക്കുന്ന സൈനിക കൌൺസിൽ വക്താവ് മേജർ ജനറൽ സോ മിൻ ടണിന്റെ പ്രതികരണം. ഇവർ കരെന്നി നാഷണൽ പ്രോഗ്രസിവ് പാർട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ആളുകൾ പീപ്പിൾ ഡിഫൻസ് ഫോഴ്സുമായി ചേർന്നാണ് യാത്രാ വിമാനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ ആങ് സാങ് സൂചി സർക്കാറിനെ പുറത്താക്കിയതിന് പിന്നാലെ മ്യാന്മാർ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളിലും പ്രക്ഷോഭങ്ങളിലുമായി ഇതിനോടകം രണ്ടായിരിത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോപണം വിമത വിഭാഗം തള്ളുകയും ചെയ്തു
എന്നിരുന്നാലും വെടിവയ്പ്പിന് പിന്നാലെ നഗരത്തിലേക്കുള്ള വിമാനങ്ങൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ നാഷണൽ മ്യാന്മാർ എയർലൈൻസ് ഓഫീസ് അറിയിച്ചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 3500 അടി ഉയരത്തിലായിരുന്നു വിമാനം. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.