യുകെ: ബൾഗേറിയ സോഫിയ യൂണിവേഴ്സിറ്റിയിൽ മെഡിസിനു പഠിക്കുന്ന ജീന മാത്യു ( 27) ആണ് അകാലത്തിൽ വിടവാങ്ങിയത്. ബള്ഗേറിയയിയിലെ സോഫിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ജീന.
ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ത്യയില്‍ എത്തി ചികിത്സ നടത്തിയ ജീന യുകെയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പഠനം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ജീനയെ മരണം കവര്‍ന്നത്.
ചാക്കോ മാത്യു (ജെയിംസ്) എല്‍സി മാത്യു ദമ്പതികളുടെ മകള്‍ ജീന മാത്യു ആണ് മരിച്ചത്. നാട്ടില്‍ ചെങ്ങന്നൂര്‍ സ്വദേശികളാണ് ജീനയുടെ മാതാപിതാക്കള്‍. ചാക്കോ മാത്യുവിന്റെയും എല്‍സിയുടെയും രണ്ടാമത്തെ മകളാണ് ജീന. മൂത്തമകള്‍ ജെനി വിവാഹം കഴിഞ്ഞ് ബെഡ്ഫോര്‍ഡില്‍ തന്നെയാണ് താമസം. ജീനയുടെ ആകസ്മിക നിര്യാണത്തിൽ ഞെട്ടലിലാണ് കുടുംബവും ബെഡ്ഫോർഡിലെ മലയാളികളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.