രാജസ്ഥാൻ: ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ഓർമ്മിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വിദേശ നിർമ്മിത ടീഷർട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും അമിത് ഷാ പരിഹസിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽവെച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം.
മുമ്പ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും കോൺഗ്രസുകാരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിൽ ബിജെപി ബൂത്ത് ലെവൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഭാരതത്തെ ഐക്യപ്പെടുത്താൻ യാത്രയിലാണ്. പക്ഷേ അദ്ദേഹം ഇന്ത്യൻ ചരിത്രം പഠിക്കേണ്ടതുണ്ടെന്നാണ് താൻ കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നുംപ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മാത്രമേ കോൺഗ്രസിന് സാധിക്കൂവെന്നും അമിത് ഷാ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി വിലകൂടിയ വിദേശനിർമിത ടീ ഷർട്ടാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി നേതാക്കൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
നേരത്തെ, രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് ‘ഭാരത് ദേഖോ’ (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.