ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്ത് ഇന്ന്. രാവിലെ 11 മണിയ്‌ക്ക് പ്രധാനമന്ത്രി റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. മൻകി ബാത്തിന്റെ 92ാം എപ്പിസോഡാണ് ഇന്ന്.
ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം.രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം.മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്‍റെ ജന്‍മദിനമായിരുന്ന സെപ്റ്റംബര്‍ 17ന് തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ഇന്ന് സെപ്തംബര്‍ 25
ഇന്ന് സെപ്തംബര്‍ 25, രാജ്യത്തിന്റെ മഹാനായ സുപുത്രനും മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായി ഈ ദിനം ആഘോഷിക്കുന്നു. ഏതൊരു രാജ്യത്തെയും യുവാക്കള്‍ അവരുടെ സ്വത്വത്തിലും അഭിമാനത്തിലും എത്രത്തോളം അഭിമാനിക്കുന്നുവോ അത്രയധികം അവരുടെ മൗലിക ആശയങ്ങളും തത്ത്വചിന്തകളും അവരെ ആകര്‍ഷിക്കുന്നു. ദീന്‍ദയാല്‍ജിയുടെ ചിന്തകളുടെ ഏറ്റവും വലിയ സവിശേഷത, ലോകത്തെ വലിയ പ്രക്ഷോഭങ്ങള്‍ അദ്ദേഹം തന്റെ ജീവിതകാലത്ത് ദര്‍ശിച്ചു എന്നതാണ്. പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ സാക്ഷിയായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 'ഏകാത്മമാനവദര്‍ശനം, അന്ത്യോദയ' എന്നീ സമ്പൂര്‍ണ ഭാരതീയ ആശയങ്ങള്‍ രാജ്യത്തിനു മുന്നില്‍ വെച്ചത്. ദീന്‍ദയാല്‍ജിയുടെ 'ഏകാത്മമാനവദര്‍ശന്‍' സംഘര്‍ഷങ്ങളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുന്ന ഒരു ആശയമാണ്. ഇതിലൂടെ മനുഷ്യരെ തുല്യരായി കാണുന്ന ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിനു മുന്നില്‍ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ദീന്‍ദയാല്‍ജിയെ നാം എത്രയധികം അറിയുന്നുവോ, എത്രത്തോളം അദ്ദേഹത്തില്‍നിന്ന് പഠിക്കുന്നുവോ, അത്രയധികം നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം ലഭിക്കും.- പ്രധാന മന്ത്രി അറിയിച്ചു.
മറ്റ് സമകാലിക വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മൻകി ബാത്തിൽ സംസാരിച്ചു. ഇതിന് പുറമേ നമോ ആപ്പിൽ ആളുകൾ പങ്കുവയ്ച്ച ആശയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി രാജ്യത്തോട് പങ്കുവയ്‌ച്ചു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.