ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെയാണ് വെങ്കട്ടരമണി അറ്റോർണി ജനറൽ സ്ഥാനത്തേക്ക് വരുന്നത്.
നേരത്തെ മുകുൾ റോത്തഗിയെ വീണ്ടും അറ്റോർണി ജനറലാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുകുൾ റോത്തഗി വ്യക്തമാക്കുകയായിരുന്നു. സ്ഥാനത്ത് തുടരാൻ സന്നദ്ധനല്ലെന്നും കെ കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. 2014 മുതൽ മൂന്ന് വർഷം മുകുൾ റോത്തഗി അറ്റോണി ജനറലായിരുന്നു. അതിന് ശേഷം അഞ്ചുവർഷം കെ കെ വേണുഗോപാൽ ആയിരുന്നു അറ്റോർണി ജനറൽ സ്ഥാനത്ത് തുടർന്നത്.
അഭിഭാഷകവൃത്തിയിൽ നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനപരിചയവുമായാണ് വെങ്കട്ടരമണി പുതിയ സ്ഥാനത്തേക്ക് വരുന്നത്. മുമ്പ് ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979-ൽ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ പി.പി. റാവുവിന്റെ ചേംബറിൽ ചേർന്നു, 1997-ൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായി നിയമിച്ചു.
2004 മുതൽ 2010 വരെ സുപ്രീം കോടതി, ഹൈക്കോടതികളിലെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ പ്രത്യേക സീനിയർ കൗൺസലായി സേവനമനുഷ്ഠിച്ചു. കോടതിയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ ഹാജരായി. അമ്രപാലി കേസിൽ കോടതിയുടെ റിസീവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അടുത്തിടെ സുപ്രീം കോടതിയിൽ ഹിജാബ് കേസിലും ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.