റോം : സപ്തംബർ 25 ഞായറാഴ്ച്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഇറ്റലി തയ്യാറെടുക്കുകയാണ്. ഇറ്റാലിയൻ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ മലയാളിയും മത്സരരംഗത്ത്. കോട്ടയം ഏറ്റുമാനൂർ സ്വദേശി സിബി മാണി കുമാരമംഗലം ആണ് ഡമോക്രാറ്റിക് പാർട്ടി (PD) സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്. ആദ്യമായാണ് ഏഷ്യക്കാരനായ ഇന്ത്യന്‍ വംശജനായ ഒരു മലയാളിക്ക് പാർട്ടി ഈ സ്ഥാനം നല്കുന്നത് .നിലവിൽ ,പാര്‍ട്ടിയുടെ റോമിന്‍റെ പ്രസിഡന്‍റ് ആണ് സിബി മാണി.
വലതു സഖ്യക്കാരായ ജോര്‍ജിയ മെലോനി, മാറ്റിയോ സാല്‍വിനി, സില്‍വിയോ ബര്‍ലുസ്‌കോണി എന്നിവരുടെ പാര്‍ട്ടികള്‍ അടങ്ങുന്ന ഇവരുടെ പാർട്ടിക്ക് എക്സിറ്റ് പോൾ പ്രവചങ്ങൾ വലിയ വിജയ സാധ്യത പ്രഖ്യാപിച്ചിരുന്നു. ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ഒരു വനിതാ പ്രധാന മന്ത്രിയെ രാജ്യം ഉറ്റു നോക്കുന്നു.
ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഈ സമ്മറിലേത്. സാധാരണ ഇലക്‌ഷൻ വിന്റർ സമയത്താണ്. ജൂലൈ 21 ന് പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ രാജിയും ഇടതുപക്ഷ, വലതുപക്ഷ, മധ്യപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ വലിയ സഖ്യ സർക്കാരിന്റെ തകർച്ചയും ഇതിന് കാരണമായി. അഭിഭാഷകനായ ഗ്യൂസെപ്പെ കോണ്ടെയുടെ നേതൃത്വത്തിലുള്ള മറ്റൊരു സഖ്യം 2021 ജനുവരിയിൽ തകർന്നതിനെ തുടർന്നാണ് ഡ്രാഗി അധികാരത്തിൽ വന്നത്. ഡ്രാഗിയുടെ രാജി, തൽഫലമായി, ഓഗസ്റ്റിൽ രാജ്യത്തെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് സീസണിലേക്ക് നയിച്ചു. മുന്‍ പ്രധാനമന്ത്രിമാരിൽ 4 മല്‍സരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
പ്രധാന കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ (2013). 2014 ഫെബ്രുവരിയില്‍ അമരത്തുവന്ന മാറ്റിയോ റെന്‍സി, 2018-2021 ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന്റെ ഗ്യൂസെപ്പെ കോണ്ടെ, മുന്‍ ഇറ്റാലിയൻ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി എന്നിവരാണ് മല്‍സര രംഗത്തുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് കാണുക
എന്താണ് Consular Services Management System (MADAD) ?
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.