കോട്ടയം: മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ. എൻ എം ജോസഫ് (79) അന്തരിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ ൽ ആയിരുന്നു അന്ത്യം. പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു.
1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. അന്ന് പി. സി ജോർജിനെയാണ് എൻ എം ജോസഫ് പരാജയപ്പെടുത്തിയത്.ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരചടങ്ങുകൾ ബുധനാഴ്ച ഉച്ച കഴിഞ്ഞുമായിരിക്കും.
കേരള യൂനിവേർസിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1982ൽ പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി ജോർജിനോട് പരാജയപ്പെട്ടു.
ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഓക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" ആണ് എൻ എം ജോസഫിന്‍റെ ആത്മകഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.