ഒക്ടോബർ മാസത്തിൽ ബാങ്കുകൾ എത്ര ദിവസം അവധി ഉണ്ടാകുമെന്ന് നോക്കാം. ഒക്ടോബറിൽ 21 ദിവസം ആയിരിക്കും ബാങ്ക് അവധി. ആർബിഐയുടെ ഹോളിഡേ കലണ്ടർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.
- ഒക്ടോബർ 1 - സിക്കിമിൽ ബാങ്ക് അവധിയായിരിക്കും
- ഒക്ടോബർ 2 - ഗാന്ധി ജയന്തി
- ഒക്ടോബർ 3- ദുർഗാ പൂജ - സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ, കേരള, ബിഹാർ, മണിപ്പൂർ
- ഒക്ടോബർ 4 - ദുർഗാ പൂജ ( മഹാ നവമി) - കർണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ
- ഒക്ടോബർ 5 - വിജയ ദശമി - മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും
- ഒക്ടോബർ 6 - ദുർഗ പൂജ - ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
- ഒക്ടോബർ 7 - ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
- ഒക്ടോബർ 22- നാലാം ശനി
- ഒക്ടോബർ 23 - ഞായറാഴ്ച
- ഒക്ടോബർ24 - ദീപാവലി
- ഒക്ടോബർ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകൾ ആയതുകൊണ്ട് ബാങ്ക് അവധിയായിരിക്കും. ഒക്ടോബർ 8, 22 തിയതികൾ രണ്ടും നാലും ശനിയാഴ്ചകൾ ആണ്
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങൾ വരുന്നതു കൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാൽ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുർഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികൾ ഈ മാസം വരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.