അമേരിക്ക: കാഗിളിൽ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ ഒരു മലയാളി വിദ്യാർഥി

അമേരിക്ക : ലോകത്തിലെ ഏറ്റവും മികച്ച ഡാറ്റസയൻസ് കമ്മ്യൂണിറ്റിയായ കാഗിളിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത് തിരുവനന്തപുരം വർക്കല സ്വദേശിക്ക്.

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിലെ ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ അവസാന വർഷ വിദ്യാർത്ഥിയായ അനന്ദുവിനാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. വർക്കല സ്വദേശികളായ ഹരികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് അനന്ദു.

വർക്കല എസ്‌. എൻ കോളേജിൽ നിന്നാണ് അനന്ദു മാത്തമാറ്റിക്സിൽ ബിരുദം നേടിയത്. 2020 ലാണ് അനന്തു ഡാറ്റ സയൻസിൽ ബിരുദാനന്തരബിരുദം നേടാൻ വേണ്ടി കേരള യൂണിവേഴ്സിറ്റികാര്യവട്ടം ക്യാമ്പസ്സിൽ ചേർന്നത്.

ലോകമെമ്പാടുമുള്ള ഡാറ്റ സയന്റിസ്റ്റുകളിൽ നിന്നും അവരുട മികച്ച പ്രകടനങ്ങൾക്കനുസരിച്ചാണ് കാഗിൾ പ്ലാറ്റ്ഫോം റാങ്ക് നിർണ്ണയിക്കുന്നത്.

ഇതിലെ ഡാറ്റസെറ്റ് വിഭാഗത്തിലാണ് അനന്ദുവിന് ആറാം റാങ്ക് ലഭിച്ചത്. 66,551 പേരിൽ നിന്നാണ് അനന്ദു ആറാം റാങ്ക് നേടി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !