അബഹ : സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്നും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു.
സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ അബഹയിലെ ദഹ്റാന്‍ ജുനുബി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം അഞ്ചൽ ആയൂർ സ്വദേശിനി പണ്ടകശാലയിൽ ശ്രീമതി ലിനി വർഗീസാണ് (43 വയസ്സ്) ഓഗസ്റ്റ് 31 ബുധനാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായിരുന്നു.
നാട്ടില്‍ നിന്ന് ഭര്‍തൃപിതാവിന്റെ മരണ വിവരം അറിയിക്കാന്‍ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കാന്‍ ഏല്പിക്കുകയായിരുന്നു. ഇവര്‍ റൂമില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന ലിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭർത്താവ് : ശ്രീ റെജി ചാക്കോ. രണ്ട് മക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.