മെൽബൺ : സംഗീതത്തിന്റെ ലയതാളങ്ങളും, ഹാസ്യരസങ്ങളുടെ നൂതന ഭാവങ്ങളുമായി ഒക്ടോബർ 29 ന് മെൽബൺ മലയാളികളെ ആനന്ദലഹരിയിൽ ആറാടിക്കാനൊരു മഹോത്സവത്തിന് അരങ്ങൊരുങ്ങുന്നു.
മലയാളത്തിൻറെ പ്രിയ നടൻ ഇന്ദ്രജിത്തും, ഇന്ത്യയുടെ അഭിമാനവും, ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ മുരളിയും കൂടി നയിക്കുകയും , അനിതര സാധാരണ വാഗ്ധോരണിയോടെ പ്രേക്ഷകരെ കുടാകുടാ ചിരിപ്പിക്കുന്ന രമേശ് പിഷാരടിയും, ആര്യയും ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ‘ഇന്ദ്രോത്സവം’ സംവിധാനം ചെയ്യുന്നത് എണ്ണം പറഞ്ഞ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത പ്രശസ്ത സംവിധായകൻ ഐബ്രിഡ് ഷൈൻ ആണ്. ഇവരെ കൂടാതെ മലയാളികൾക്ക് സുപരിചിത ഗായകരായ അനൂപ്‌ശങ്കർ , രേഷ്മ എന്നിവർക്കൊപ്പം ഹാസ്യ സാമ്രാട്ടുകളായ തങ്കച്ചൻ, ദൃശ്യം ഫെയിO സുമേഷ് എന്നിവരും കാണികളെ ആനന്ദിപ്പിക്കുവാൻ അരങ്ങിൽ എത്തുന്നു .
ഇത്രയും വലിയ ഒരു മെഗാ ഷോ സമ്പൂർണ്ണമാകുന്നത് അനുഗ്രഹീത കലാകാരനും , കീ ബോർഡിൽ വിസ്മയങ്ങൾ തീർക്കുകയും ചെയ്യുന്ന അനൂപ് കോവളത്തിൻ്റെ മാന്ത്രിക വിരൽ തുമ്പിലെ ചടുല താളലയ സമന്വയങ്ങളിലൂടെ ആയിരിക്കും.
📚READ ALSO:
🔘ഇന്ത്യ ജോബ്: മാറ്റത്തിന്റെ ചിറകുകൾ തുറക്കുമ്പോൾ എയർ ഇന്ത്യയോടൊപ്പം വരൂ! ആവേശകരമായ പ്രൊഫഷണൽ അവസരങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.