ടൊറന്റോ: ഞായറാഴ്ച്ച രാവിലെ കാനഡയില്‍ ഫുട്ബോൾ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. അക്രമത്തിൽ 10 പേര്‍ കുത്തേറ്റ് മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാനഡയിലെ സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്.
കൊല്ലപ്പെട്ട 10 പേരിൽ രണ്ട് കുട്ടികളുടെ അമ്മയും ഉൾപ്പെടുന്നുവെന്ന് യുവതിയുടെ മുൻ പങ്കാളിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡാമിയൻ സാൻഡേഴ്‌സൺ (31), മൈൽസ് സാൻഡേഴ്‌സൺ (30) എന്നീ രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫോട്ടോകളും വിവരണങ്ങളും നൽകിയെങ്കിലും അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഇരകളെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നുമില്ല. ആക്രമണത്തിന് മയക്കുമരുന്നുമായി ബന്ധപ്പെട്ടതാകാമെന്നാണ് തദ്ദേശീയ നേതാക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
അക്രമസംഭവങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ട്രൂഡോ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തെ ട്രൂഡോ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.