ശ്രമങ്ങള്‍ വിഫലമായി; നാടിന്റെ നൊമ്പരമായി അവർ 5 പേർ

തൊടുപുഴ: കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂർ സ്വദേശി സോമന്‍റെ വീടിന്‍റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുളിനോടൊപ്പം ഒലിച്ചുപോയി. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 

ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. വീടിന്‍റെ തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. 

ഉരുൾപൊട്ടലിൽ മരണപ്പെട്ട കാഞ്ഞാർ സംഗമം മാളിയേക്കൽ കോളനി ചിറ്റടിചാലിൽ സോമൻ, സോമൻ്റെ ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ കുട്ടി, സോമൻ്റെ അമ്മ തങ്കമ്മ എന്നിവരുടെ
മൃതദേഹം കുടയത്തൂർ പിഎച്ച്സിയിൽ പൊതു ദർശനത്തിന് വച്ചു. 


 സംസ്കാര ചടങ്ങുകള്‍ തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ നടന്നു . 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !