പോരാട്ടം 9 വർഷം, കെട്ടിടങ്ങൾ പൊളിച്ചു, 9 സെക്കൻഡ് സ്ഫോടനത്തിന് 100 കോടി ഇൻഷുറൻസ്. നോയിഡയിൽ സെക്ടർ 93എ-യിലാണ് നിയമം ലംഘിച്ചു നിർമിച്ച സൂപ്പർടെക് ടവർ ഉണ്ടായിരുന്നത്. ‘ഡിമോളിഷൻ മാൻ’ എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ.
മണിക്കൂറുകൾക്കു മുൻപേ പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നു. സമീപ കെട്ടിടങ്ങൾക്കു കേടുപാടുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികളെടുത്ത അധികൃതർ, കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. അപകടമൊഴിവാക്കാൻ ഏഴായിരത്തോളം താമസക്കാരെ മാറ്റിയിരുന്നു. സമീപ കെട്ടിടങ്ങളിലെ ഗ്യാസ്, വൈദ്യുതി ബന്ധങ്ങൾ വിഛേദിച്ചു. പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലുമുള്ള ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു പൊലീസ് അറിയിച്ചു. സ്ഫോടന മേഖലയ്ക്കു ചുറ്റും നോ–ഫ്ലൈ സോൺ പ്രഖ്യാപിച്ചിരുന്നു. 9 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കണ്ണു തുറന്നടയുന്ന വേഗത്തിലാണു നോയിഡയിലെ വമ്പൻ ബഹുനില ഇരട്ടക്കെട്ടിടം തകർന്നടിഞ്ഞത്. 9 സെക്കൻഡ് സ്ഫോടനത്തിന് 100 കോടി ഇൻഷുറൻസ് എടുത്തിരുന്നു. സെയാൻ (29 നില), അപെക്സ് (32 നില) എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന ഇരട്ട ടവറുകളാണ് തകർത്തത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. കെട്ടിടത്തിൽ ആയിരത്തോളം അപ്പാർട്മെന്റുകൾ ഉണ്ടായിരുന്നു. ഇവ മുഴുവനും 9 സെക്കൻഡിൽ വീണുടയാനായി ഏകദേശം 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു. കെട്ടിടത്തിൽ സൃഷ്ടിച്ച 7,000 സുഷിരങ്ങളിലാണ് ഇവ നിറച്ചത്. നിയന്ത്രിത സ്ഫോടനത്തിനായി 20,000 സർക്യൂട്ടുകളും ഒരുക്കി. കെട്ടിടം നേരെ താഴേക്ക് വീഴുന്നവിധം ‘വാട്ടർഫാൾ ടെക്‌നിക്’ ഉപയോഗപ്പെടുത്തിയായിരുന്നു സ്ഫോടനം. കെട്ടിടങ്ങൾ പൊളിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെത്തുടർന്ന് സൂപ്പർടെക് ഇരട്ട ടവറുകളുടെ സമീപത്തെ ഹൗസിംഗ് സൊസൈറ്റികളിലെ താമസക്കാർ ഞായറാഴ്ച ആശ്വസിച്ചു. എമറാൾഡ് കോർട്ടും എടിഎസ് വില്ലേജും ഇരട്ട ഗോപുരങ്ങളുടെ ഏറ്റവും അടുത്തുള്ള സൊസൈറ്റികളാണ്, നോയിഡ അതോറിറ്റിയുടെ ഒഴിപ്പിക്കൽ പദ്ധതി പ്രകാരം പൊളിക്കുന്നതിന് മുന്നോടിയായി 5,000 ത്തോളം താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. “സമീപത്തുള്ള സൊസൈറ്റിയുടെ 10 മീറ്റർ അതിർത്തി ഭിത്തി, എടിഎസ് അവശിഷ്ടങ്ങളിൽ തട്ടി തകർന്നു.നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരിയും പൊളിക്കൽ ചുമതലയുള്ള മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമായ എഡിഫൈസ് എഞ്ചിനീയറിംഗിന്റെ എഞ്ചിനീയർ ചേതൻ ദത്തയും വിള്ളൽ സ്ഥിരീകരിച്ചു. ഇതല്ലാതെ മറ്റൊരിടത്തുനിന്നും നാശനഷ്ടങ്ങളുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കോടതിയുടെയും എടിഎസ് വില്ലേജിന്റെയും സമീപത്തെ പല ഫ്ലാറ്റുകളുടെയും ജനൽ പാളികൾക്ക് വിള്ളലുണ്ടായതായി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡിപി കനുങ്കോ പറഞ്ഞു.
നോയിഡയിലെ ഇരട്ട ടവര്‍ തകര്‍ത്തു നീക്കിയപ്പോൾ രാജ്യത്ത് പൊളിച്ച ഉയരം കൂടിയ കെട്ടിടം ആയി ഇത് - വിഡിയോ കാണാം
Noida Twin Tower demolition resembling the fall of Indian Media standards in last one decade! #TwinTowers pic.twitter.com/JmnWY6B9ig
— Vishal Verma (@VishalVerma_9) August 28, 2022
നോയിഡ അതോറിറ്റി 2004 നവംബറിലാണ് ഹൗസിങ് സൊസൈറ്റി ഒരുക്കാന്‍ സൂപ്പര്‍ടെക്കിന് സ്ഥലം അനുവദിച്ചത്. യഥാര്‍ഥ കരാറില്‍ ഇല്ലാതിരുന്ന 2 അധിക ടവറുകളും ഷോപ്പിങ് കോംപ്ലക്‌സും എമിറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി. ഒന്നാം ടവറും 17 ടവറും തമ്മിലുള്ള ദൂരപരിധി 9 മീറ്റര്‍ മാത്രമായി കുറഞ്ഞു. പുതുതായി വന്ന 16, 17 ടവറുകളില്‍ 40 വീതം നിലകള്‍ ഉയര്‍ന്നു. എമിറാള്‍ഡ് കോര്‍ട്ട് ഓണര്‍ റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഈ നിയമലംഘനത്തെ കോടതിയില്‍ ചോദ്യം ചെയ്തു.
നിയമവിരുദ്ധ നിര്‍മാണത്തിന് കൂട്ടുനിന്ന നോയിഡ അതോറിറ്റിയിലെ അധികൃതര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അലഹാബാദ് ഹൈക്കോടതി തുടക്കമിട്ടു. ഒപ്പം, പുതിയ ടവറുകളില്‍ (16,17) ഫ്ലാറ്റ് വാങ്ങാന്‍ പണം മുന്‍കൂറായി നല്‍കിയവര്‍ക്ക് ഇതു 14% വാര്‍ഷിക പലിശ സഹിതം തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവായി. ഇതിനെതിരെ സൂപ്പര്‍ടെക്ക് തന്നെ സുപ്രീം കോടതിയിലെത്തി. 16,17 ടവറുകള്‍ ഒറ്റ ബ്ലോക്കാണെന്നും ഇവ 1,2,3 ടവറുകളുടെ ഭാഗമാണെന്നും അതുകൊണ്ട് കുറഞ്ഞ ദൂരപരിധി പ്രശ്‌നം ഇതിനു ബാധകമല്ലെന്നും സൂപ്പര്‍ടെക്ക് വാദിച്ചെങ്കിലും ഇവ കോടതി അംഗീകരിച്ചില്ല. കുറഞ്ഞ ദൂരപരിധി നിര്‍ബന്ധമാക്കുന്നതു പൊതുതാല്‍പര്യ പ്രകാരമാണെന്നും ഇതു കമ്പനിക്ക് മാറ്റിമറിക്കാവുന്നതല്ലെന്നുമായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Twin tower in Noida. pic.twitter.com/idcjQebsa8
— Narender Yadav (@srdesignc) August 28, 2022
ഓരോ ഫ്ലാറ്റുടമകളുടെയും അനുമതി വാങ്ങിയിരിക്കണമെന്ന ഉത്തര്‍പ്രദേശ് അപ്പാര്‍ട്‌മെന്റ് നിയമം പാലിച്ചില്ലെന്ന കാര്യം സുപ്രീം കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. അപാര്‍ട്ട്‌മെന്റ് നിര്‍മാണം നിലവിലുണ്ടായിരുന്ന ഫ്ലാറ്റുകാര്‍ക്ക് ലഭിച്ചിരുന്ന പൊതുസ്ഥലം പരിമിതപ്പെടുത്തി. 2006 ഡിസംബറിലെ ആദ്യ പുതുക്കിയ പ്ലാന്‍ പ്രകാരം, ഒന്നാം ടവറിനു വിശാലമായ ഉദ്യാനമുണ്ടായിരുന്നു. 2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകള്‍ക്കായി ഈ ഉദ്യാനം കാര്യമായിതന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരുതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാന്‍ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയു- എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാള്‍ഡ് കോര്‍ട്ട് പ്രോജക്ടില്‍ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങളും പുതിയ സമുച്ചയങ്ങളുടെ കാര്യത്തില്‍ നിര്‍മാതാക്കള്‍ മറന്നുവെന്നു കോടതി കണ്ടെത്തി.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
Whats App👉 : 🔊JOIN | Facebook 👉 : 🔊JOIN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.