ന്യൂഡൽഹി: സ്വാതന്ത്ര്യദിനം എന്ന മഹത്തായ ആഘോഷത്തോടൊപ്പം ഇനിയുമേറെ ആഘോഷങ്ങള്‍ വരുംദിവസങ്ങളില്‍ നടക്കാരിക്കുന്നു. അടുത്തു തന്നെ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ ഓണം അടക്കമുള്ള ആഘോഷങ്ങളെ പരാമർശിച്ചു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം, ഗണപതിയുടെ ആരാധനയുടെ ഉത്സവം ഗണേശ ചതുർഥിയാണ്. അതിനു മുന്നോടിയായി ഓണാഘോഷവും ആരംഭിക്കും. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്.
30 നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിൽ നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അർഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും.
ഈ ഉത്സവങ്ങള്‍ക്കൊപ്പം 29ന് മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. അതു ദേശീയ കായിക ദിനമായി നാം ആഘോഷിക്കും. നമ്മുടെ യുവ കളിക്കാര്‍ ആഗോളവേദികളില്‍ ത്രിവര്‍ണ പതാകയുടെ മഹത്വം ഉയര്‍ത്തുന്നത് തുടരട്ടെ. അത് ധ്യാന്ചന്ദിനുള്ള നമ്മുടെ ആദരാഞ്ജലിയാകും- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.