മൂത്രത്തില്‍നിന്നും ബിയര്‍;കുടിച്ചാല്‍ വീണ്ടും കുടിക്കാന്‍ തോന്നും
മൂത്രത്തില്‍നിന്നും ബിയര്‍ നിര്‍മിച്ചു തുടങ്ങിയെന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വ്യത്യസ്ത രുചികൾ ഇഷ്ടപെടുന്ന ബിയർ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. അടിപൊളി ടേസ്റ്റുമായി ഒരു കിടു സാധനം ഇറങ്ങീട്ടുണ്ട്. ന്യൂബ്രൂ ബിയര്‍! മൂത്രത്തില്‍നിന്നും ബിയർ അതാണ് ഇപ്പത്തെ ട്രെന്റ്.
ഇത് വിപണിയില്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനവും വെള്ളമടങ്ങിയിട്ടുള്ള ബിയര്‍ മൂലം ഉണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ രീതി പരീക്ഷിച്ചതെന്നാണ് നിഗമനം. മൂത്രം മാത്രമല്ല, മാലിനമായ ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.

സിംഗപൂരാണ് മൂത്രത്തില്‍ നിന്നും ബിയര്‍ ഉണ്ടാക്കി ലോക മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. അവിടെയുള്ള കടകളില്‍ ഈ ബിയര്‍ ഇപ്പോള്‍ സുലഭമാണ്. മികച്ച രുചിയാണ് മൂത്രത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ബീയറിനെന്നാണ് കഴിച്ചവരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നത്. ന്യൂബ്രൂ എന്ന പേരിലാണ് ഈ ബിയര്‍ വിപണിയിലിറക്കിയിരിക്കുന്നത്. ജലം ശുദ്ധീകരിച്ച്
ഉപയോഗിക്കണമെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ട് വരണമെന്ന ഉദ്യെശ്യത്തോടെയാണ് ഇത്തരം ഒരു ഉദ്യമം പരീക്ഷിച്ചതെന്ന് സിംഗപൂര്‍ ദേശീയ ജല ബോര്‍ഡ് പറയുന്നു.

മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കുന്നതിനു പിന്നിലുള്ള പ്രധാന കാരണം, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ വളരെ വേഗം തരിശുഭൂമിയായി മാറുന്നു. ആഫ്രിക്കയിലുള്ള നിരവധി രാജ്യങ്ങള്‍ മഴ കിട്ടാതെ വരള്‍ച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞു.
ഭൂമിയിലുള്ള ജലസമ്ബത്ത് തീരാവുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജലത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടുവന്നെങ്കില്‍ മാത്രമേ ഇനിയുള്ള കാലം പിടിച്ചുനില്ക്കാന് ആവൂ എന്നു യു എന്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ടാണ് സിംഗപൂരിലെ ദേശീയ ജലബോര്‍ഡ് മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്. മലിനജലം നേരത്തെ തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.