ദുബായ്: മങ്കിപോക്‌സ് വൈറസ് ബാധയുടെ നാലു പുതിയ കേസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
രോഗ വ്യാപനം തടയുന്നതിന് വേണ്ടി പരിശോധനകള്‍ വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസുകള്‍ വേഗത്തില്‍ കണ്ടെത്താനായതെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
രോഗവ്യാപനം തടയുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുന്നതിനും സമ്പര്‍ക്ക രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം.രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്: രക്തവുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, ശരീര സ്രവങ്ങളിലൂടെയോ, രോഗബാധിതനായ മൃഗത്തിന്റെ ചർമ്മത്തിലോ കഫം ചർമ്മത്തിലോ ഉള്ള മുറിവുകൾ, അല്ലെങ്കിൽ രോഗബാധിതനായ മൃഗത്തിൽ നിന്ന് വേണ്ടത്ര പാകം ചെയ്ത മാംസം കഴിക്കുന്നത്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് (അപൂർവ്വമായി): ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കം, രോഗബാധിതനായ വ്യക്തിയുടെ ചർമ്മത്തിന് ക്ഷതം അല്ലെങ്കിൽ മലിനമായ വസ്തുക്കൾ.
ഇൻക്യുബേഷൻ കാലയളവ്
അണുബാധ മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് വരെയുള്ള ഇടവേള സാധാരണയായി 6-13 ദിവസമാണ്, പക്ഷേ 5-21 ദിവസം വരെയാകാം.
അടയാളങ്ങളും ലക്ഷണങ്ങളും
പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.