ഇന്ത്യന്‍ സായുധ സേനയുടെ ചരിത്രത്തില്‍ പുതിയൊരു റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് തുടക്കമാകുന്നു-അഗ്നിപഥ് എന്ന പേരിലുള്ള പദ്ധതിക്ക് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. നാല് വര്‍ഷത്തേക്കുള്ള സൈനിക സേവനമാണ് ഇത്. യുവാക്കള്‍ക്കാണ് ഇതിന് അവസരം.
പതിനേഴര വയസ്സുള്ളവര്‍ക്കു തൊട്ട് 21 വയസ്സുവരെയുള്ളവര്‍ക്ക് നാല് വര്‍ഷത്തേക്കുള്ള സൈനിക സേവനത്തിന് ചേരാം. അഗ്നി വീരന്‍മാര്‍ എന്നാണ് ഈ യുവ സൈനികര്‍ അറിയപ്പെടുക. പരിശീലനം ആറ് മാസം. ശമ്പളം പ്രതിമാസം 30,000 മുതല്‍ 40,000 രൂപ വരെ. സേവനകാലാവധി പൂര്‍ത്തിയാക്കി പിരിയുമ്പോള്‍ പത്ത് മുതല്‍ 12 ലക്ഷം രൂപ വരെ പാക്കേജായി കിട്ടും. പ്രതിവര്‍ഷം 45,000 മുതല്‍ അര ലക്ഷം വരെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. രാജ്യത്തെ യുവാക്കളുടെ കായിക ക്ഷമതയും ആരോഗ്യവും വര്‍ധിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനായി അവര്‍ക്ക് പരിശീലനം ലഭിക്കാനും ഒപ്പം തൊഴിലവസരം കൂട്ടാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ യുവാക്കള്‍ക്ക് സായുധ സേവനങ്ങളില്‍ പ്രവേശിക്കാന്‍ വന്‍ തോതില്‍ അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എന്താണ് അഗ്നിപഥ് പദ്ധതി
സൈനികർ, വ്യോമസേനാംഗങ്ങൾ, നാവികർ എന്നിവരെ എൻറോൾ ചെയ്യുന്നതിനുള്ള ഒരു പാൻ ഇന്ത്യ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് അഗ്നിപഥ്. സായുധ സേനയുടെ സാധാരണ കേഡറിൽ സേവനമനുഷ്ഠിക്കാൻ യുവാക്കൾക്ക് ഈ പദ്ധതി അവസരമൊരുക്കുന്നു. ‘അഗ്നിപഥ്’ പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന എല്ലാവരെയും ‘അഗ്നിവീർ’ എന്ന് വിളിക്കും.
പരിശീലന കാലയളവ് ഉൾപ്പെടെ 4 വർഷത്തെ സേവന കാലയളവിലേക്ക് അഗ്നിവീരന്മാരെ എൻറോൾ ചെയ്യും.
നാല് വർഷത്തിന് ശേഷം, മെറിറ്റ്, സന്നദ്ധത, മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തിൽ 25% അഗ്നിവീരന്മാരെ മാത്രമേ സാധാരണ കേഡറിൽ നിലനിർത്തുകയോ വീണ്ടും ചേർക്കപ്പെടുകയോ ചെയ്യും.
പിന്നീട് 15 വർഷം കൂടി അവർ മുഴുവൻ സേവനവും നൽകും.
അവസാന പെൻഷനറി ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതിന് കരാറിന് കീഴിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ നാല് വർഷം പരിഗണിക്കപ്പെടാൻ സാധ്യതയില്ല.
മറ്റ് 75% അഗ്‌നിവേർമാരെയും 11-12 ലക്ഷം രൂപയുടെ എക്‌സിറ്റ് അല്ലെങ്കിൽ “സേവാ നിധി” പാക്കേജ് ഉപയോഗിച്ച് അവരുടെ പ്രതിമാസ സംഭാവനകൾ, കൂടാതെ നൈപുണ്യ സർട്ടിഫിക്കറ്റുകളും അവരുടെ രണ്ടാമത്തെ കരിയറിലെ സഹായത്തിനുള്ള ബാങ്ക് ലോണുകളും ഉപയോഗിച്ച് ഭാഗികമായി ധനസഹായം നൽകും.
- 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം
- ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.
- നാല് വര്‍ഷമായിരിക്കും സേവനകാലാവധി.
- ▫️നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീർ എന്നറിയപ്പെടും.
- സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.
- അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.
- പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.
പരിശീലനം
സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും
നിയമനം
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും (പെർമനൻ്റ് കമ്മീഷൻ). ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. ▫️അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
ശമ്പളം
തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല. നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.