കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചു. എൽഡിഎഫിൻ്റെ ഡോ. ജോ ജോസഫായിരുന്നു പ്രധാന എതിർ സ്ഥാനാർത്ഥി. മത്സരത്തിലെ ഏക സജീവ രാഷ്ട്രീയക്കാരനായ എൻഡിഎയുടെ എ. എൻ. രാധാകൃഷ്ണനാണ് മൂന്നാമത്.
തൃക്കാ'ക്കര' കയറിയത് ഉമ തന്നെ. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കം സെഞ്ച്വറി ലക്ഷ്യമിട്ട് ഇടതുമുന്നണി മൊത്തം ഇറങ്ങി നടത്തിയ പ്രചാരണം പാഴായി. നിലവിലത്തെ നിയമസഭയിലെ 12-ാം വനിതയാകുകയാണ് ഉമ. പ്രതിപക്ഷത്ത രണ്ടാമത്തേതും. പ്രതിപക്ഷത്ത് ടിപിയുടെ വിധവ കെ. കെ. രമയോടൊപ്പമാകും പിടിയുടെ വിധവ ഉമയുടെ ഇനിയുള്ള പ്രവർത്തനം.
വോട്ടെണ്ണലിന്‍റെ സമഗ്രചിത്രം ഇങ്ങനെ:
ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നും വിജയം. 25115 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. , അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
എൽഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞ തവണത്തെ വോട്ടുകൾ പോലും നേടാനായില്ല. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിൻ്റെ ഭൂരിപക്ഷമാണ് തൃക്കാക്കരയിൽ ചരിത്രമായത്. 21 ബൂത്തുകൾ വീതമുള്ള 12 റൗണ്ടുകളും 8 ബൂത്തുകളുമായാണ് വോട്ടെണ്ണൽ നടന്നത്. മെയ് 31 ചൊവ്വാഴ്ചയായിരുന്നു തൃക്കാക്കരയിൽ വോട്ടെടുപ്പ് നടന്നത്.
(വോട്ടുകളുടെ അന്തിമ കണക്ക് വരുമ്പോൾ ചെറിയ വ്യത്യാസം ഉണ്ടായേക്കാം.)
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.