പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം;സ്‍ഫോടക വസ്‌തുക്കള്‍ ഘടിപ്പിച്ച ഡ്രോണ്‍ ബി.എസ്‌.എഫ്. വെടിവെച്ചിട്ടു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ജമ്മു കശ്‌മീരിലെ അര്‍ണിയ സെക്‌ടറിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്.

അതിര്‍ത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയെന്നതാണ് പ്രാഥമിക നിഗമനം. 

നേരത്തെ, കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്‌സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമം ബി.എസ്‌.എഫ്. പരാജയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച രാത്രി ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടത്. ദായരന്‍ മേഖലയില്‍ ഡ്രോണില്‍ ഘടിപ്പിച്ച സ്‍ഫോടക വസ്‌തുക്കള്‍ ബി.എസ്‌.എഫ്. വെടിവെച്ചിട്ടു.

നിരന്തരമായി അതിര്‍ത്തിയില്‍ ഡ്രോണ്‍ സാനിദ്ധ്യം കണ്ടെത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുരക്ഷ സേന വ്യക്തമാക്കി. 

ചെറിയ ടിഫിന്‍ ബോക്‌സുകളിലാക്കിയ നിലയിലാണ് സ്‍ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. വിവിധ സമയങ്ങളിലായി സ്‍ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്‍ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്‌മീര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !