ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്.
തിരക്കേറിയ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് യോഗയില്‍ തുടങ്ങുന്ന ഒരു പ്രഭാതം എന്ന കുറിപ്പോടെയാണ് മാള്‍സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണ, ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഇന്ത്യയില്‍ എത്തിയ റിച്ചാര്‍ഡ് മാള്‍സിന് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ -ഓസ്ട്രേലിയ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇന്ത്യ ഓസ്ട്രേലിയയുടെ ഏറ്റവും അടുത്ത സുരക്ഷാ പങ്കാളികളില്‍ ഒരാളാണെന്നും ഇന്‍ഡോ പസഫിക്കിലെ ഓസ്ട്രേലിയയുടെ പരമ്പരാഗത പങ്കാളികളുമായുളള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും മാള്‍സ് ചൂണ്ടിക്കാട്ടി. വളരെ പ്രതീക്ഷയോടെയാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം. Whats App👉 : 🔊JOIN | Facebook 👉 : 🔊JOIN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.