പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻസമയം പുലർച്ചെ 2.30) ഉണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽവരെ പ്രകമ്പനം അനുഭവപ്പെട്ടു.
പക്ടിക പ്രവിശ്യയിലെ ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. 500 കിലോമീറ്റർ ദൂരെവരെ പ്രകമ്പനം അനുഭവപ്പെട്ടു.പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ദുരന്ത മേഖല.
അഫ്ഗാനിസ്ഥാനിലെ തെക്കു-കിഴക്കൻ മേഖലയായ പക്ടിക പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെപ്പേർ മരിക്കുകയും ആയിരത്തിയഞ്ഞൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉറക്കത്തിലായിരുന്നതിനാൽ ആർക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല. അഫ്ഗാനെ ശ്മശാനഭൂമിയാക്കി ഭൂകമ്പത്തിൽ മരണസംഖ്യ 1000 കടന്നു. ഹിന്ദുക്കുഷ് മലനിരകളിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം.
കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ കുട്ടികളും സ്ത്രീകളും അടക്കം കൂടുതൽപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. റോഡുകൾ തകർന്നതു കാരണം രക്ഷാപ്രവർത്തനം വൈകി. കനത്ത പേമാരിയും പ്രതിസന്ധി സൃഷ്ടിച്ചു. മതിയായ ചികിത്സാസംവിധാനം ഇല്ലാത്തതിനാൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടർ മാർഗമാണ് വിദൂര നഗരങ്ങളിലെ ആശുപത്രികളിലെത്തിച്ചത്.രക്ഷാ പ്രവർത്തനത്തിനാവശ്യമായ സംവിധാനങ്ങൾ കുറവായതിനാൽ യഥാസമയം ദുരന്ത മേഖലയിൽ എത്താനും കാലതാമസം നേരിട്ടു.
പക്ടിക പ്രവിശ്യയിലെ ഗായൻ, ബർമാൽ, സിറോക് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഗായനിലെ ഒരു ഗ്രാമം പൂർണ്ണമായും തകർന്നു. മണ്ണും മറ്റും കൊണ്ട് നിർമ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ജനങ്ങൾ പാർക്കുന്നത്. മൊബൈൽ ടവറുകൾ അടക്കം തകർന്നതിനാൽ പുറംലോകവുമായുള്ള ആശയവിനിമയവും താറുമാറായി.താലിബാൻ നേതാവും അഫ്ഗാൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ഹസൻ അഖുന്ദ് ലോകരാജ്യങ്ങളോട് സാമ്പത്തികസഹായം അഭ്യർത്ഥിച്ചു.
അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക്കിസ്ഥാൻ മെറ്റീരിയോളജിക്കൽ വിഭാഗം അറിയിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹിന്ദുക്കുഷ് മലനിരകൾ സ്ഥിരം ഭൂചലന മേഖലയാണ്.ദശകങ്ങൾ നീണ്ട യുദ്ധം മൂലം അടിസ്ഥാന സൗകര്യം, ഒറ്റപ്പെട്ട മേഖലകളിൽ പലതിലും പരിമിതമായി മാത്രമേ വികസിച്ചിട്ടുള്ളൂ. പല വീടുകളുടെയും അവസ്ഥ മോശമാണ്. അവിടങ്ങളിൽ രക്ഷാപ്രവർത്തനം എത്തുന്നതും ദുഷ്‌കരമാണ്. അങ്ങനെ വരുമ്പോൾ മരണസംഖ്യ ഇനിയും വർധിച്ചേക്കാം.
An earthquake of magnitude 6.1 killed at least 1,000 people in Afghanistan, disaster management officials said https://t.co/N67RzHy6o5 pic.twitter.com/ymvqzB6q4G
— Reuters (@Reuters) June 22, 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.