ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി (ഇ.എ.ഇസെഡ്) കണക്കാക്കണമെന്നും ദേശീയ ഉദ്യാനങ്ങളിലും വന്യമൃഗ സങ്കേതങ്ങളിലും ഖനനം നിരോധിക്കണമെന്നും സുപ്രീംകോടതി വിധിച്ചു.
നീലഗിരി വനമേഖലയുടെ സംരക്ഷണത്തിനായി നിയമ യുദ്ധം നടത്തിയ പരേതനായ ടി.എൻ. ഗോദവർമ്മൻ തിരുമുൽപ്പാട് നൽകിയിരുന്ന ഹർജിയും പിന്നീട് പലപ്പോഴായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുവന്ന നിരവധി ഹർജികളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പ്രസ്‌താവിച്ചത്.
പൊതുതാല്പര്യം കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതിയിൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രാലയം നൽകുന്ന ശുപാർശ വിലയിരുത്തി ആവശ്യമെങ്കിൽ വിധിയിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതിലോല മേഖലകളിൽ സ്ഥിരം കെട്ടിടങ്ങൾ പാടില്ലെന്ന് വിധിച്ച കോടതി, ഇത്തരം പ്രദേശങ്ങളിലെ നിലവിലെ നിർമ്മിതികളെക്കുറിച്ച് സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. ഇതിനായി ഡ്രോൺ സർവേ, ഉപഗ്രഹ ചിത്രങ്ങൾ അടക്കം ഉപയോഗിക്കാം. പുതിയ നിർമ്മിതികൾ പാടില്ല. ബഫർ സോൺ കൂടുതൽ ഉണ്ടെങ്കിൽ നിലനിറുത്തണം
- പരിസ്ഥിതി ലോല മേഖലയ്ക്ക് ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർസോൺ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ (തർക്കമുള്ളവ പ്രത്യേകിച്ചും) അതും നിലനിറുത്തണം.
- ദേശീയ ഉദ്യാനങ്ങൾ, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾ എന്നിവയ്‌ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണ ചുമതല സംസ്ഥാന അഭ്യന്തര സെക്രട്ടറിമാർക്കോ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കോ ആയിരിക്കും.
- ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലോ, അധികമുള്ള ബഫർ സോണിലോ നിലവിൽ നടക്കുന്ന നിരോധനമില്ലാത്ത പ്രവൃത്തികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ തുടരാം. പ്രവൃത്തികൾ സുപ്രീംകോടതി വിധി വരുന്നതിന് മുൻപ് ആരംഭിച്ചതാണെന്ന് ഉറപ്പാക്കണം. പുതിയ നിർമ്മിതികൾ പാടില്ല.
ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്. അതിനെ ചുവടുപിടിച്ചുള്ളതാണ് ഒട്ടേറെയുള്ള നിയന്ത്രണങ്ങൾ. കപടപരിസ്ഥിതി സംഘടനകളെ പ്രീതിപ്പെടുത്തിയ അതേ സംഘമാണ് വന്യജീവി സംരക്ഷണ ഉത്തരവിനും പിന്നിലുമുള്ളത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടുന്നതിന് ശാസ്ത്രീയവും സമഗ്രവുമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. വനത്തിൽ മാത്രം ഇഎസ്ഐ നിജപ്പെടുത്തി കൃഷിമേഖലയെ പൂർണമായും വിമുക്തമാക്കുന്ന ശാസ്ത്രീയ റിപ്പോർട്ടാണ് മുമ്പ് കേരളം നൽകിയത്.
ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് കോടതിവിധി ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്.
ഭൂപ്രശ്നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന് നേതാക്കൾ ആരോപിച്ചു. സംരക്ഷിത വനമേഖലക്ക് ചുറ്റും 1 കി. മീറ്റർ പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ഇതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ എടുത്ത നിലപാട് കർഷകവിരുദ്ധമായിരുന്നു. ചില ഘട്ടങ്ങളിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നുതന്നെ കെപിസിസി പ്രസിഡന്റും ഹരിത എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്മതയോടെയുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസകരമാണെന്നും നിർദേശം സമർപ്പിക്കാനുള്ള അവസരം അനുവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രതീക്ഷനൽകുന്നതായും നേതാക്കൾ പറഞ്ഞു.
മലയോര മേഖലകളിലെ കർഷകർക്ക് ദോഷകരമായ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോൽപ്പിച്ച ഐക്യം ഹർത്താൽ വിജയിപ്പിക്കന്നതിലും ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.