തെക്കെ ഗോപുര നട തുറന്നു, തൃശൂര്‍ ആഘോഷ ലഹരിയില്‍;

തൃശൂർ പൂരത്തിന് വിളംബരം; ജനപ്രവാഹം


തൃശൂര്‍ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂര്‍ പൂര ലഹരിയില്‍ മുങ്ങി. പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി.  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.

ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലം വെച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.

ഇതോടെ 36 മണിക്കൂർ നീളുന്ന പൂരം ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. രാവിലെ 11ന് മഠത്തിൽ വരവ് പഞ്ചവാദ്യവും തുടർന്ന് ഉച്ചയോടെ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് 5നാണ് തെക്കോട്ടിറക്കവും തുടർന്ന് കുട മാറ്റവും നടക്കുക.

പൂര പ്രേമികളുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വരാനിരിക്കുന്ന ആകാശ വിസ്മയത്തിന്റെ സാമ്പിള്‍ നടന്നു . രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തി. 

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് 


Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും  ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.

വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ                     
ഫേസ്ബുക്ക് പേജ്  ലിങ്ക് 👇
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !