തൃശൂർ പൂരത്തിന് വിളംബരം; ജനപ്രവാഹം
ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലം വെച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.
ഇതോടെ 36 മണിക്കൂർ നീളുന്ന പൂരം ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. രാവിലെ 11ന് മഠത്തിൽ വരവ് പഞ്ചവാദ്യവും തുടർന്ന് ഉച്ചയോടെ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് 5നാണ് തെക്കോട്ടിറക്കവും തുടർന്ന് കുട മാറ്റവും നടക്കുക.
പൂര പ്രേമികളുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വരാനിരിക്കുന്ന ആകാശ വിസ്മയത്തിന്റെ സാമ്പിള്‍ നടന്നു . രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തി.
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.