കൊളംബോ: ആഴ്ചകളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ജനകീയ പ്രതിഷേധത്തിനുമൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി.
പ്രധാനമന്ത്രി രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. ഇതിനെ നേരിടാന്‍ രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത്.
സാമ്പത്തിക പ്രതിസന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് സമരക്കാർ കത്തിച്ചു. ഹംബൻട്ടോട്ടയിലെ മെഡമുലാനയിലുള്ള രജപക്‌സെ കുടുംബത്തിന്റെ വീടാണ് സമരക്കാർ കത്തിച്ചത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹിന്ദ സ്വയം രാജിവെച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആക്രമണം.
പ്രതിഷേധത്തിന് ശേഷം തിരികെ പോകാൻ തീരുമാനിക്കുന്നതിനിടെയാണ് പ്രതിക്ഷത്തിന്റെ ആക്രമണം. സംഘർഷം നിർത്താൻ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറാവുകയായിരുന്നു. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതിന് പിന്നാലെയായിരുന്നു രാജി.
നിരവധി മന്ത്രിമാരുടെ വീടിന് നേരെയും ആക്രമണം നടന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇന്ന് വൈകീട്ടാണ് താൻ രാജി സമർപ്പിച്ച വിവരം മഹിന്ദ സ്ഥിരീകരിച്ചത്. ഇതിന് മുന്നോടിയായി സമരം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ മഹിന്ദ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തുവെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
#InPics | A bus set alight near #SriLanka's outgoing Prime Minister #MahindaRajapaksa's official residence in Colombo.
— NDTV (@ndtv) May 9, 2022
📸: AFP News Agency#SriLankaEconomicCrisis pic.twitter.com/egBoE4Woc3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.