ഓക്‌ലൻഡ്: RAM-RAID - #മോഷ്ടാക്കളെകൊണ്ട് പൊറുതിമുട്ടി ഓക്‌ലൻഡ്(ന്യൂസിലാന്റ്). ഓക്ക്‌ലൻഡിൽ അടുത്തിടെ നടക്കുന്ന നിരവധി റാം-റെയ്ഡുകൾ ആശങ്കാജനകമായി തുടരുന്നു.
തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം നടന്ന മോഷണമാണ് അവസാനമായി പോലീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബർ വരെയുള്ള 12 മാസങ്ങളിൽ രാജ്യത്തുടനീളം 283 റാം റെയ്ഡുകൾ നടന്നതായിട്ടാണ് പോലീസ് റിപ്പോർട്ട്. അതായത് ആഴ്ചയിൽ അഞ്ചിലധികം കേസുകൾ. കഴിഞ്ഞ മാസം ഓക്ക്‌ലൻഡിലെ ഒരു മാൾ റാം റൈഡർമാർ അടിച്ചുതകർക്കുകയും ഇലക്ട്രിക്കൽ സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിക്കുകയും ചെയ്തിരുന്നു. ചെറുകിട ബിസിനസ്സ് ഉടമകളാണ് ഇക്കാര്യത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഭയപ്പാടിലായിരിക്കുന്നത്.
റാം റെയ്ഡുകളുമായി ബന്ധപ്പെട്ട വിഷയത്തിന്മേൽ സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പോലീസുകാർക്കായി പുതിയ തോക്കുകൾ, റാം റെയ്ഡുകളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ബിസിനസുകളെ സഹായിക്കുന്നതിനുള്ള പാക്കേജ് തുടങ്ങി 550 മില്യൺ ഡോളറിലധികം വരുന്ന പദ്ധതിയാണ് സർക്കാർ; ബജറ്റിന് മുമ്പുള്ള പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്.
RAM_RAID: സാധാരണയായി മോഷ്ടിച്ച കാർ കൊണ്ട്, ലക്‌ഷ്യം വച്ചിട്ടുള്ള കടയുടെ വാതിലുകൾ ഇടിച്ചു തകർത്തു അകത്തു കയറി മോഷ്ടിക്കുന്ന രീതി. ക്രൈസ്റ്റ് ചർച്ചിലെ ഒരു മദ്യവിൽപ്പനശാലയിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ്. (പ്രസിദ്ധീകരിച്ചത് ഏപ്രിൽ 27, 2022-ന്)
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.
വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.