എണ്ണ വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു.

എന്‍ഫീല്‍ഡ്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. എന്‍ഫീല്‍ഡില്‍ താമസിക്കുന്ന സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരണപ്പെട്ടത്. മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്നു.


വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എംആർഐ സ്കാനിങ് ഡിപ്പാർട്മെന്റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. വിദ്യാർഥികളായ സ്നേഹ (പ്ലസ് വൺ) ഇഗ്ഗി (9–ാം ക്ലാസ്സ്) എന്നിവർ മക്കളാണ്. മലയാളി കമ്മ്യുണിറ്റികളിലും പാരീഷിലും വളരെയേറെ ചേർന്നു നിന്നിരുന്ന കുടുംബമായിരുന്നു ശാന്തകുമാറിന്റെത്‌. എൻഫീൽഡിൽ എത്തിയിട്ട് 15 വർഷമായി. 


നിഷയുടെ അകാല വേർപാടിൽ എൻഫീൽഡിലെ മലയാളി സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. സുഖപ്പെട്ടു വരുന്നുവെന്നു നിനച്ചിരിക്കെയായിരുന്നു മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടിൽ നിന്നെത്തിക്കാനും അന്ത്യോപചാര ശുശ്രുഷകൾ നടത്തി എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കാനുമാണു കുടുംബം ആഗ്രഹിക്കുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !