പണം വാങ്ങിയിട്ടില്ല; വഞ്ചനാക്കേസ് വ്യാജമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി

കൊച്ചി: തനിക്കെതിരായ വഞ്ചനാക്കേസ് വ്യാജമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. 

ആരുടേയും കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ആർക്കും താൻ അങ്ങോട്ട് പണം നൽകാൻ ഇല്ല. എഫ്ഐആറിൽ തന്റെ എങ്ങനെ വന്നെന്ന് മനസിലാകുന്നിലെന്നും ധർമജൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ധർമ്മജനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പോലീസിന് മുന്നിൽ ഹാജരായില്ല.

“തെറ്റായ ആരോപണങ്ങൾ” ധർമ്മജൻ ആഞ്ഞടിച്ചു

ധർമജൻ ബോൾഗാട്ടി കുടുംബത്തോടൊപ്പം മൂന്നാർ സന്ദർശനത്തിനെത്തിയപ്പോഴാണ് കേസിന്റെ വാർത്തകൾ പുറത്തുവന്നത്.

“മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര്‍ ബ്രാൻഡിന്റെ പേരില്‍ നടക്കുന്നു. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരെ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്? അതല്ലല്ലോ ന്യായം. പൈസ വാങ്ങിയവര്‍ക്കെതിരെ അല്ലേ രേഖകള്‍ ഉള്ളത്, എനിക്കല്ലല്ലോ അവര്‍ പണം തന്നത്. രേഖകളും എനിക്കെതിരല്ല.” ധർമജൻ പറഞ്ഞു. 

“എന്റെ കൈകളും കാലുകളും തളർന്നതുപോലെ തോന്നുന്നു,” വാർത്ത അറിഞ്ഞ നടൻ പറഞ്ഞു.

ഞാൻ പണം തട്ടിയെന്ന വാർത്ത വ്യാജമാണെന്നും താരം കൂട്ടിച്ചേർത്തു. “അവർ തെളിവുമായി വരട്ടെ. സംഗതിയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ആ തുക ഞാൻ പലിശ സഹിതം തിരിച്ച് തരാം.”

പരാതിക്കാരനെ തെറ്റായി കുറ്റപ്പെടുത്തിയതിന് അപകീർത്തി കേസ് ഫയൽ ചെയ്യാനും നടൻ ഉദ്ദേശിക്കുന്നു.

“ഒരുമിച്ച് ഒരു സംരംഭം തുടങ്ങാനുള്ള തീരുമാനം നല്ല ഉദ്ദേശത്തോടെയായിരുന്നു, പക്ഷേ അത് നടക്കാൻ കഴിഞ്ഞില്ല. അതിന്റെ പരാജയത്തിന് എന്നെ കുറ്റപ്പെടുത്താൻ കഴിയില്ല,” ധർമ്മജൻ പറഞ്ഞു.

പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ കാണിച്ചാൽ പലിശ സഹിതം തിരിച്ചു നല്‍കുമെന്നും വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് നൽകുമെന്നും ധര്‍മജന്‍ പറഞ്ഞു.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ച് മുവാറ്റുപുഴ സ്വദേശിയാണ് ധർമജനെതിരെ പരാതി നൽകിയത്. ധർമജൻ ഉൾപ്പെടെ 11 പേർക്കെതിരെയാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മത്സ്യകടയിലേക്ക് മീൻ എത്തിക്കുന്നതിനായി പലതവണയായി പണം വാങ്ങിയെന്നും എന്നാൽ വാക്ക് നൽകിയത് പ്രകാരം മീൻ എത്തിയില്ലെന്നും ഒടുവിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ ഈ കേസില്‍ വ്യവഹാരപരമായി ഒരു പങ്കാളിയില്ല എന്നാണ് ധർമജൻ പറയുന്നത്. ഇതുവരെ ഒരാളുടെയും അഞ്ചു പൈസ പോലും വെട്ടിച്ചിട്ടില്ല. ആര്‍ക്കും കൊടുക്കാനുമില്ല. പലരും ഇങ്ങോട്ടു തരാനേയുള്ളൂ. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്നു മനസ്സിലാകുന്നില്ലെന്നും ധർമജൻ പറഞ്ഞു.

മലയാള ചലച്ചിത്ര നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്‍മജന്‍ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം  നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവര്‍ മക്കളാണ്.

പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ നടൻ ധർമജൻ ബോൾഗാട്ടി ഉൾപ്പെടെ 10 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പോലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്ന് ആരോപിച്ച് പരാതിക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നടന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സംരംഭമായ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ധർമ്മജനും മറ്റുള്ളവരും 43 ലക്ഷം രൂപ നൽകി കബളിപ്പിച്ചതായി പരാതിക്കാരൻ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !